അല്‍ റോബോട്ട്: മൂസിലില്‍ ഇറാഖിന്‍െറ യന്തിരന്‍
text_fieldsബഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൂസിലില്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തിന് തയാറെടുക്കുന്നത് ഇറാഖി സൈന്യവും കുര്‍ദ് പേരാളികളും അമേരിക്കയുടെ സൈന്യവും മാത്രമല്ല, ഒരു റോബോട്ടുമുണ്ട്. ബഗ്ദാദിലെ രണ്ടു സഹോദരങ്ങള്‍ വികസിപ്പിച്ച ഈ യന്തിരന് അല്‍ റോബോട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. മൂസിലിലെ നിര്‍ണായക പോരാട്ടത്തിലായിരിക്കും അല്‍ റോബോട്ടിന്‍െറ അരങ്ങേറ്റമെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ സൈനികരെപോലെയല്ല, റോബോട്ട് പട്ടാളം. മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതിനനുസരിച്ച് അവര്‍ യുദ്ധഭൂമിയില്‍ മുന്നേറും. മനുഷ്യരേക്കാള്‍ ആയുധങ്ങള്‍ വഹിക്കാനും ശേഷിയുണ്ട്. പ്രത്യാക്രമണങ്ങളെ ചെറുക്കാനുള്ള പ്രത്യേക കവചങ്ങളും ഇവക്കുണ്ടാകും. എന്നാല്‍, അല്‍ റോബോട്ടിന് ഇത്രക്കൊന്നും ക്ഷമതയില്ല. എന്നാല്‍, യുദ്ധമുഖത്ത് പുതിയ പരീക്ഷണം സാധ്യമാക്കാന്‍ ഇതിന് കഴിയും.
കിലോമീറ്ററുകള്‍ അകലെനിന്ന് നിയന്ത്രിക്കാവുന്ന, ഒരു ഗോള്‍ഫ് കാര്‍ട്ടിന്‍െറയത്ര വലുപ്പമുള്ള കുഞ്ഞുവാഹനമാണ് അല്‍ റോബോട്ട്. മിസൈല്‍, യന്ത്രത്തോക്ക് എന്നിവ വഹിക്കാന്‍ പ്രത്യേക സ്ഥലങ്ങളും ഇതിനുണ്ട്. മൂസിലിലെ കരയാക്രമണങ്ങളില്‍ ഇറാഖി സൈന്യത്തെ സഹായിക്കാന്‍ അല്‍ റോബോട്ടിനാകുമെന്നാണ് കരുതുന്നത്. യുദ്ധമേഖല മൊത്തത്തില്‍ നിരീക്ഷിക്കുന്നതിനുള്ള നാല് കാമറകളും ഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, പ്രത്യാക്രമണങ്ങളെ ചെറുക്കാനുള്ള ശേഷി വളരെ കുറവാണ്. അല്‍ റോബോട്ട് വികസിപ്പിച്ച സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.