ഞങ്ങളുടെ മക്കളെ ബോംബില്‍നിന്ന് രക്ഷിക്കുമോ?
text_fieldsഡമസ്കസ്: കഴിഞ്ഞ ഒക്ടോബറിലായിരുന്നു വടക്കന്‍ സിറിയയിലെ ഫാത്തിമ ഹാജി സുലൈമാന്‍െറ സ്വപ്നങ്ങള്‍ ഷെല്ലുകള്‍ തല്ലിക്കെടുത്തിയത്. അവരുടെ ജീവിതത്തതുടര്‍ച്ചയുടെ പ്രതീക്ഷയായിരുന്ന 13 കാരി റെനദ് അല്‍ ദായിഫ് കൊല്ലപ്പെട്ടതായിരുന്നു ആ ദാരുണ സംഭവം. ഉണ്ണാതെ, ഉറങ്ങാതെ പോറ്റിവളര്‍ത്തിയ കുഞ്ഞിനെ മരണം തട്ടിയെടുത്ത നിമിഷം ലോകം തന്‍െറ മേല്‍ ഇടിഞ്ഞുവീണപോലെയാണവര്‍ക്ക് അനുഭവപ്പെട്ടത്. ഒക്ടോബര്‍ 16നായിരുന്നു മറക്കാന്‍ കഴിയാത്ത ആ ദിനം. അണിയിച്ചൊരുക്കി റെനദിനെ വീടിന് തൊട്ടടുത്ത സ്കൂളിലയച്ചു.
അന്നുച്ചക്കാണ് ഇദ്ലിബ് പ്രവിശ്യയിലെ അവരുടെ ചെറുപട്ടണം സൈന്യം ആക്രമിച്ചത്. ആകാശത്തുനിന്നു പതിച്ച തീക്കട്ട അവളുടെ സ്കൂള്‍ തകര്‍ത്തു. എട്ടു തവണയാണ് സ്കൂളിനുനേരെ ബോംബാക്രമണംനടന്നത്. മകളുടെ പേരുവിളിച്ച് അലറിക്കരഞ്ഞ് ഫാത്തിമ തെരുവിലേക്കോടി. ആളുകള്‍ അവരെ വീട്ടിലത്തെിക്കാന്‍ നോക്കി. അവളില്ലാതെ വീട്ടിലേക്കില്ളെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. സ്കൂളിനുപകരം ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്‍െറ കൂമ്പാരമാണ് കണ്ടത്. നിരവധി കുഞ്ഞിക്കാലുകളും കൈകളും അറ്റുകിടക്കുന്നു. രക്തം പുരണ്ടുകിടക്കുന്ന ആ മാംസപിണ്ഡങ്ങള്‍ക്കിടയില്‍ മകളുടെ മുഖം തിരഞ്ഞു. എല്ലാവരോടും അവളെ കണ്ടോയെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ആരും ഉത്തരം തന്നില്ല.
സ്വന്തം മക്കളെ കാണാനുള്ള നെട്ടോട്ടത്തിലായിരുന്നു അവരെല്ലാം. ഇവിടെ ചിതറിത്തെറിച്ചു കിടക്കുന്ന ശരീരഭാഗങ്ങളും തന്‍െറ മകളുടെ ശരീരവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്ന് ഫാത്തിമ സ്വയം ചോദിച്ചു. എല്ലാവരും തന്‍െറ മക്കള്‍ തന്നെയെന്ന് ആ മാതൃഹൃദയം കരഞ്ഞു. പെട്ടെന്ന് നിങ്ങളുടെ മകള്‍ റെനദ് വീട്ടിലുണ്ടെന്ന് ഒരാള്‍ വന്നു പറഞ്ഞു. വീട്ടിലത്തെിയപ്പോള്‍ ഒരാള്‍ക്കൂട്ടമുണ്ടായിരുന്നു, അവളെവിടെയെന്നു ചോദിച്ചപ്പോള്‍, വീട്ടിനകത്തുണ്ടെന്നായിരുന്നു മറുപടി.
ഒടുവില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ച ആ കുഞ്ഞുശരീരം ഫാത്തിമ കണ്ടു. തുണി നീക്കി ആ കുഞ്ഞു മുഖം തലോടി. ഗോതമ്പുനിറത്തിലുള്ള ആ കുഞ്ഞുമുഖത്ത് രക്തത്തുള്ളികള്‍. മുടിയിഴകളില്‍ പൊടിപിടിച്ചു കിടക്കുന്നു. അവളുടെ ശരീരം തുണ്ടംതുണ്ടമായിപ്പോവാതെ കിട്ടിയതിന് ദൈവത്തിന് നന്ദിപറയുകയായിരുന്നു ആ മാതാവ്. കണ്‍മുന്നില്‍ പിച്ചവെച്ചു നടന്ന അവള്‍ വളര്‍ന്ന് സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നത് സ്വപ്നം കണ്ട അവര്‍ക്ക് ലോകത്തോട് ഒറ്റ അപേക്ഷയേ ഉള്ളൂ ഞങ്ങളുടെ കുഞ്ഞുങ്ങളെ ബോംബുകളില്‍നിന്ന് രക്ഷിക്കുമോ? സിറിയയില്‍ ഈ വര്‍ഷം 84 ആക്രമണങ്ങളില്‍ 69 കുട്ടികള്‍ മരിച്ചതായാണ് യുനിസെഫിന്‍െറ കണക്ക്. കഴിഞ്ഞ വര്‍ഷം 60 ആക്രമണങ്ങളില്‍ 591 കുട്ടികളാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.