അലപ്പോയില്‍ വ്യോമാക്രമണം തുടരുന്നു; 84 മരണം
text_fieldsഡമസ്കസ്: വിമതമേഖലയായ കിഴക്കന്‍ സിറിയയിലെ അലപ്പോയില്‍ രണ്ടാംദിവസവും റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം വ്യോമാക്രമണം തുടരുന്നു. 84 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ മേഖലയിലെ ആശുപത്രികളും വീടുകളും തകര്‍ന്നടിഞ്ഞു.
അല്‍ഷാര്‍ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. 18 ബാരല്‍ ബോംബുകളാണ് സൈന്യം ഇവിടെ വര്‍ഷിച്ചത്.
മരണപ്പെട്ടവരുടെ ശരീരവും കൈകളിലേന്തി ബന്ധുക്കളുടെ രോദനം കരളലിയിക്കുന്നതാണെന്ന് നിരീക്ഷണ സംഘങ്ങള്‍ പറയുന്നു. സൈന്യം ആദ്യമായല്ല ആശുപത്രികളെ ഉന്നംവെക്കുന്നത്.
കിഴക്കന്‍ അലപ്പോയില്‍ രണ്ടരലക്ഷത്തോളം ജനങ്ങള്‍ വെള്ളവും ഭക്ഷണവും അവശ്യസൗകര്യങ്ങളുമില്ലാതെ സൈന്യത്തിന്‍െറ ഉപരോധത്തില്‍ കഴിയുകയാണ്. ആക്രമണം ശക്തമാക്കിയതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ഇവിടേക്ക് സാധനങ്ങള്‍ കടത്തുന്ന സപൈ്ള പാത സൈന്യം റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.