മൂന്നു വർഷത്തെ സഖ്യം നിർത്തി; മണിക്കൂറുകൾക്കിടെ പ്രതികാരം
text_fieldsസൻആ: യമനിൽ സൗദി നേതൃത്വം നൽകുന്ന സഖ്യസേനക്കെതിരെ ഹൂതികൾക്കൊപ്പം മൂന്നു വർഷം െപാരുതിയതിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് യമൻ മുൻ പ്രസിഡൻറ് അലി അബ്ദുല്ല സാലിഹ് കൂറുമാറ്റം പ്രഖ്യാപിക്കുന്നത്. ‘ഹൂതി ഭ്രാന്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കണ’മെന്ന് പ്രഖ്യാപിച്ചായിരുന്നു ചുവടുമാറ്റം.
രാജ്യത്തെ നാമാവശേഷമാക്കിയ പോരാട്ടത്തിൽ നിർണായക വഴിത്തിരിവാകുമെന്ന് കരുതിയ വാക്കുകൾ പുറത്തുവന്ന് അധികമായില്ല, ഉഗ്രശേഷിയുള്ള ബോംബുകൾ സൻആയിലെ സാലിഹിെൻറ ആഡംബര വസതിക്കു മേൽ തീതുപ്പി. ജീവിതം അപകടത്തിലാണെന്നുറച്ച് സൻആയിൽനിന്ന് നാടുവിടുന്നതിനിടെയായിരുന്നു കൊലപാതകം. അനുയായികൾക്കൊപ്പം ജന്മനാടായ സൻഹാമിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. 20 കവചിത വാഹനങ്ങളിൽ പിന്തുടർന്ന ഹൂതികൾ അദ്ദേഹത്തെയും അനുയായികളെയും കുരുതി നടത്തിയാണ് പ്രതികാരം പൂർണമാക്കിയത്.
മുൻ പ്രസിഡൻറിെൻറ മരണം പ്രഖ്യാപിച്ച ഹൂതികൾ ഏറെ വൈകാതെ അവരുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ വഴി ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. നീണ്ട മൂന്നു പതിറ്റാണ്ട് രാജ്യം വാണ അലി അബ്ദുല്ല സാലിഹ് അറബ് ലോകത്തെ പിടിച്ചുലച്ച 2011ലെ മുല്ലപ്പൂ വിപ്ലവത്തെ തുടർന്നാണ് അധികാരമൊഴിഞ്ഞത്. പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയമായതോടെയായിരുന്നു പിൻമാറ്റത്തിന് തയാറായത്.
ഏറെയായി ഹൂതികൾക്കൊപ്പം നിലകൊണ്ട അദ്ദേഹം അടുത്തിടെയായി അകൽച്ചയുടെ പാതയിലായിരുന്നു. അഞ്ചു ദിവസങ്ങളായി ഇരു വിഭാഗവും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ 125 പേർ കൊല്ലപ്പെടുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.