അലിബാബ പാകിസ്താനുമായി കൈകോർക്കുന്നു
text_fieldsഇസ്ലാമാബാദ്: രാജ്യത്തെ സംരംഭങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് െടക്നോളജി ഭീമൻ അലിബാബയുമായി പാകിസ്താൻ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ലോകത്താകമാനം ഇ-കോമേഴ്സ് വഴി രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ധാരണയായത്.
പാക് വാണിജ്യ മന്ത്രി ഖുറം ദസ്തഗീറും അലിബാബ പ്രസിഡൻറ് മിഖായേൽ ഇവാൻസ്, ഗ്ലോബൽ ബിസിനസ് ഒാഫ് ആൻറ് ഫിനാൻഷ്യൽ വൈസ് പ്രസിഡൻറ് ഡഗ്ലസ് ഫീഗൻ എന്നിവരുമാണ് കരാറിൽ ഒപ്പുവെച്ചത്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, അലിബാബ ഗ്രൂപ് എക്സിക്യൂട്ടിവ് ചെയർമാൻ ജാക്ക് മാ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഒാൺലൈനായും അല്ലാതെയുമുള്ള പരിശീലനപരിപാടികളും അലിബാബ സംഘടിപ്പിക്കും. അലിബാബയിലൂടെ ഉൽപന്നങ്ങൾ കയറ്റി അയക്കാനും ഇ-കോമേഴ്സ് വഴിയുള്ള കയറ്റുമതി വർധിപ്പിക്കാനും സംരംഭങ്ങളെ സഹായിക്കുന്നതിെൻറ ഭാഗമായാണിത്. മൊബൈൽ, ഒാൺലൈൻ പേമെൻറ് സേവനങ്ങൾ തുടങ്ങിയ പാകിസ്താനിലെ സാമ്പത്തിക സേവനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ധാരണയായിട്ടുണ്ട്. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഒാൺലൈൻ, മൊബൈൽ ഇ-കോമേഴ്സ് വ്യാപാരത്തെ പിന്തുണക്കുന്നതിന് ക്ലൗണ്ട് കമ്പ്യൂട്ടിങ് സേവനവും ഉപയോഗിക്കും.
ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിൽ ജാക് മായോടൊപ്പം പെങ്കടുത്തതാണ് ധാരണപത്രത്തിലേക്ക് നയിച്ചതെന്ന് ശരീഫ് പറഞ്ഞു. ചലനാത്മകതെകാണ്ടും പ്രവർത്തനമികവുകൊണ്ടും മാത്രമല്ല തൊഴിലും ഉപജീവനമാർഗവും സൃഷ്ടിക്കുന്നതിലൂടെയും അലിബാബ ഗ്രൂപ് വേറിട്ടുനിൽക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനീസ് സർക്കാറുമായി അലിബാബക്ക് വലിയ ബന്ധമാണുള്ളത്. രാജ്യത്തിെൻറ പ്രധാന സാേങ്കതിക ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് കമ്പനി പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.