ദയവായി മരിക്കാൻ അനുവദിക്കൂ...
text_fieldsസിഡ്നി: ജീവിതം അവസാനിപ്പിക്കാനുള്ള തെൻറ ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന് ദയാവധം പ്രതീക്ഷിച്ച് 104കാരനായ ശാസ്ത്രജ്ഞൻ വൻകര വിട്ടു. ആസ്ട്രേലിയന്‍ സസ്യ ശാസ്ത്രജ്ഞനുംപരിസ്ഥിതിവാദിയുമായ ഡേവിഡ് ഗുഡാളാണ് ദയാവധം നിയമവിധേയമാക്കിയ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറാനൊരുങ്ങുന്നത്. സ്വിറ്റ്സർലൻഡിലെ ബേസൽ ലൈഫ് ക്ലിനിക്കിനെയാണ് ദയാവധത്തിനായി ഗുഡാൾ സമീപിച്ചിരിക്കുന്നത്. തെൻറ ഇതുവരെയുള്ള ജീവിതകാലയളവിനുള്ളിൽ ഒട്ടേറെ ആത്മഹത്യാശ്രമങ്ങളാണ് ഗുഡാള്‍ നടത്തിയത്. ഗുരുതര രോഗാവസ്ഥയിലല്ലാത്ത ദയാവധം ആസ്ട്രേലിയയിൽ നിയമവിധേയമല്ല. അതിനാലാണ് ദയാവധം അനുവദിക്കപ്പെട്ട സ്വിറ്റ്സര്‍ലന്‍ഡിലേക്ക് താമസം മാറാന്‍ അദ്ദേഹം തീരുമാനിച്ചത്.
വിക്ടോറിയ പ്രവിശ്യയിൽ അതീവ ഗുരുതരമായ രോഗാവസ്ഥയിലുള്ളവർക്കും ആയുർദൈർഘ്യം ആറുമാസത്തിൽ താഴെയുള്ളവർക്കും ദയാവധം നിയമ വിധേയമാക്കിയിട്ടുണ്ടെങ്കിലും 2019 ജൂണിൽ മാത്രമേ ഇത് നിലവിൽ വരുകയുള്ളൂ. ഗുഡാൾ ഇൗ രണ്ട് പട്ടികയിലും ഉൾപ്പെടുന്നുമില്ല. ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ തനിക്ക് മരിക്കണമെന്ന ആഗ്രഹം ഗുഡാൾ കുടുംബാംഗങ്ങളോട് പങ്കുെവച്ചിരുന്നു. പ്രായമേറെയായി, ജീവിതസാഹചര്യങ്ങള്‍ മോശമായി. ഇൗ പ്രായംവരെ ജീവിച്ചതിൽ ദുഃഖമുണ്ടെന്നും അതിനാല്‍ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നിെല്ലന്നുമാണ് ഗുഡാളിെൻറ വാദം. ഗുഡാളിെൻറ തീരുമാനത്തിന് പിന്തുണയുമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മകളും ദയാവധത്തിനുവേണ്ടി വാദിക്കുന്ന രാജ്യാന്തര സംഘടന ഗ്രൂപ് എക്സിറ്റ് ഇൻറര്‍നാഷനലും ഒപ്പമുണ്ട്.
ഗുഡാളിെൻറ സ്വിസ് യാത്രക്കുള്ള 10 ലക്ഷം രൂപ സമാഹരിച്ചതും ഇവരാണ്. ഫ്രാൻസിലെയും ബോർഡെകസിെലയും സുഹൃത്തുക്കളോടൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്ന ഗുഡാൾ മരണം വരിക്കുന്നതിനായി മേയ് 10ാം തീയതി സ്വിറ്റ്സർലൻഡിൽ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.