അമേരിക്ക-ഉത്തര കൊറിയ: 10 ചരിത്ര നിമിഷങ്ങൾ
text_fieldsഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും നിർണായക കൂടിക്കാഴ്ചക്ക് ഒരുങ്ങുേമ്പാൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രധാന ചരിത്ര നിമിഷങ്ങളിലൂടെ.
1. കൊറിയൻ യുദ്ധം
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും കൂടുതൽ മുറിവുണ്ടാക്കിയ സംഭവം. 1950 ജൂൺ മുതൽ 1953 ജൂലൈ വരെ നീണ്ടുനിന്ന കൊറിയൻ യുദ്ധത്തിൽ 36,000 അമേരിക്കൻ സൈനികരടക്കം 15 ലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയിലേക്ക് അതിക്രമിച്ചുകയറിയതോടെയാണ് യുദ്ധം തുടങ്ങിയത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള യു.എൻ സൈന്യം ദക്ഷിണ കൊറിയക്കൊപ്പം നിന്നപ്പോർ ചൈനയും റഷ്യയും ഉത്തര കൊറിയക്കൊപ്പമായിരുന്നു. ഒടുവിൽ ഇരുകൊറിയകൾക്കുമിടയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുദ്ധത്തിന് അവസാനമായെങ്കിലും സമാധാന ഉടമ്പടി ഒപ്പുവെക്കാത്തതിനാൽ യുദ്ധം ഇപ്പോഴും ‘അവസാനിച്ചിട്ടില്ലെന്ന്’ കരുതുന്നവരുമുണ്ട്.
2. യു.എസ് ചാരക്കപ്പൽ
1968 ജനുവരിയിൽ ഉത്തര കൊറിയയുടെ തീരത്തുനിന്ന് സൈന്യം യു.എസ് ചാരക്കപ്പൽ ‘യു.എസ്.എസ് പ്യൂബ്ലോ’ പിടികൂടി. ഉത്തര കൊറിയൻ നാവികസേനയുടെ ആക്രമണത്തിൽ യു.എസ് നാവികൻ കൊല്ലപ്പെടുകയും 82 നാവികർ പിടിയിലാവുകയും ചെയ്തു. 11 മാസം കസ്റ്റഡിയിലായിരുന്ന ഇവരെ ഒടുവിൽ തങ്ങളുടെ കപ്പൽ നിയമവിരുദ്ധമായി ഉത്തര കൊറിയയുടെ സമുദ്രാർത്തിയിൽ കടന്നുവെന്ന് രേഖാമൂലം സമ്മതിച്ചതിനുശേഷമാണ് അമേരിക്കക്ക് വിട്ടുകൊടുത്തത്. ഇൗ കപ്പൽ േപ്യാങ്യാങ്ങിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിദേശ രാജ്യത്തിെൻറ കസ്റ്റഡിയിലുള്ള അമേരിക്കയുടെ ഏക കപ്പലാണിത്.
3. സൈനികേതര മേഖലയിലെ കൊല
1976ൽ ഇരുകൊറിയകൾക്കുമിടയിലുള്ള സൈനികേതര മേഖലയിൽ മരം മുറിക്കാൻ ശ്രമിച്ച രണ്ടു യു.എസ് സൈനികരെ ഉത്തര കൊറിയൻ സൈന്യം മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി. ക്ഷുഭിതരായ അമേരിക്ക ആണവശേഷിയുള്ള ബി52 ബോംബർ വിമാനങ്ങൾ സൈനികേതര മേഖലക്ക് മുകളിലൂടെ പറത്തി ഉത്തര കൊറിയയെ ഭയപ്പെടുത്തി. ഒടുവിൽ ഭരണാധികാരി കിം ജോങ് ഉൻ മാപ്പുപറഞ്ഞതോടെയാണ് അന്തരീക്ഷം തണുത്തത്.
4. കാർട്ടറുടെ സന്ദർശനം
1994 ജൂണിൽ മുൻ പ്രസിഡൻറ് ജിം കാർട്ടർ സൈനികേതര മേഖല വഴി ഉത്തര കൊറിയയിലെത്തി ഭരണാധികാരി കിം ഇൽ സുങ്ങുമായി ചർച്ച നടത്തി. തുടർന്ന് ദക്ഷിണ കൊറിയയിലെത്തിയ കാർട്ടർ പ്രസിഡൻറ് കിം യങ് സാമുമായി ചർച്ചക്ക് കിം ഇൽ സുങ് തയാറാണെന്ന കാര്യം അറിയിച്ചു. എന്നാൽ, 1994 ജൂലൈയിൽ കിം ഇൽ സുങ് മരിച്ചതോടെ ഇത് നടന്നില്ല.
5. ആണവ നിരായുധീകരണ രൂപരേഖ
ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായി രൂപപ്പെട്ട ധാരണ. ആണവ നിർവ്യാപന കരാറിൽനിന്ന് പിൻവാങ്ങുമെന്നും ആണവ ഇന്ധനം ബോംബ് നിർമിക്കാനായി ഉപയോഗിക്കുമെന്നുമുള്ള ഉത്തര കൊറിയയുടെ ഭീഷണിക്കൊടുവിൽ 1994 ഒക്ടോബറിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ആണവ നിരായുധീകരണ രൂപരേഖ രൂപപ്പെട്ടു. ആണവ പരിപാടികൾ ക്രമേണ നിർത്തി പകരം ലഘുജല ആണവ റിയാക്ടറുകൾ നിർമിക്കാമെന്ന രൂപരേഖ പക്ഷേ, സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് ഉത്തര കൊറിയ ആണവ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന യു.എസ് ആരോപണത്തോടെ നിർജീവമായി.
6. കൊറിയൻ വൈസ് മാർഷലിെൻറ യു.എസ് സന്ദർശനം
2000 ഒക്ടോബറിൽ ഉത്തര കൊറിയൻ വൈസ് മാർഷലും ഭരണാധികാരി കിം ജോങ് ഇല്ലിെൻറ വലൈങ്കയുമായ ജോ മ്യോങ് റോക് അമേരിക്ക സന്ദർശിച്ച് പ്രസിഡൻറ് ബിൽ ക്ലിൻറൺ കിമ്മിെൻറ കത്ത് കൈമാറി. അതേവർഷം നടന്ന ആദ്യ കൊറിയൻ ഉച്ചകോടിക്ക് പിന്നാലെ അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.
7. യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ ഉത്തര കൊറിയൻ സന്ദർശനം
ജോ മ്യോങ് റോകിെൻറ സന്ദർശനത്തിന് പിന്നാലെ യു.എസ് വിദേശകാര്യ സെക്രട്ടറി മെഡലിൻ ഒാൾബ്രൈറ്റ് ഉത്തര കൊറിയയിലെത്തി. ബിൽ ക്ലിൻറണിെൻറ ഉത്തര കൊറിയൻ സന്ദർശനത്തിന് അരങ്ങൊരുക്കാനെത്തിയ ഒാൾബ്രൈറ്റ് കിം ജോങ് ഇല്ലുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, 2001 ജനുവരിയിൽ ജോർജ് ബുഷ് അധികാരത്തിലെത്തിയതോടെ കഥ മാറി. ഉത്തര കൊറിയക്കെതിരെ ബുഷ് കടുത്ത നിലപാടെടുത്തതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി.
8. ആറ് രാഷ്ട്ര ചർച്ച
2003ൽ യു.എസ് തുടക്കം കുറിച്ച ആറ് രാഷ്ട്ര ചർച്ച ആറ് വർഷം തുടർന്നു. ദക്ഷിണ കൊറിയ, ചൈന, റഷ്യ, ജപ്പാൻ എന്നിവയായിരുന്നു ചർച്ചാമേശയിലെ മറ്റു രാജ്യങ്ങൾ. ചില ആണവ പദ്ധതികൾ ഉത്തര കൊറിയ നിർത്തിവെച്ചെങ്കിലും നിരായുധീകരണ നടപടികൾ എങ്ങനെയായിരിക്കണമെന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ചർച്ച നിലച്ചു. റോക്കറ്റ് വിക്ഷേപണത്തിനെതിരായ ലോകരാജ്യങ്ങളുടെ പ്രതിഷേധത്തിെൻറ പേരിൽ 2009ൽ ഉത്തര കൊറിയ ചർച്ചയിൽനിന്ന് പിൻവാങ്ങി.
9. കിം ജോങ് ഉന്നിെൻറ വരവ്
2011ൽ കിം ജോങ് ഇല്ലിെൻറ മരണത്തെ തുടർന്ന് അധികാരത്തിലേറിയ മകൻ കിം ജോങ് ഉൻ തുടർച്ചയായ ആയുധ പരീക്ഷണങ്ങളിലൂടെ അമേരിക്കയെ ചൊടിപ്പിച്ചു. അമേരിക്ക വരെയെത്തുന്ന ആണവ മിസൈലുകളാണ് ലക്ഷ്യമെന്ന് കിം പ്രഖ്യാപിച്ചു. 2017ൽ ആറാമത്തെയും ഏറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണം നടത്തുകയും മൂന്ന് ഭൂഖണ്ഡാന്തര മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തതോടെ കൊറിയൻ ഉപഭൂഖണ്ഡത്തിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടി. കിമ്മും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും പരസ്പരം യുദ്ധഭീഷണി മുഴക്കുകയും ചെയ്തു.
10. മഞ്ഞുരുക്കം
2018ൽ കിം ജോങ് ഉന്നിെൻറ നിലപാടുകളിൽ വന്ന മാറ്റമാണ് ഇപ്പോഴത്തെ ചർച്ചയിലേക്ക് നയിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമായി ചരിത്രപരമായ ചർച്ച നടത്തിയ കിം ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിമ്പിക്സിന് ടീമിനെ അയക്കുകയും ചെയ്തു. ഇതോടെയാണ് കിം-ട്രംപ് ചർച്ചക്ക് വഴിയൊരുങ്ങിയത്. ഉത്തര കൊറിയൻ മുൻ ഇൻറലിജൻസ് മേധാവി കിം യോങ് ചോൽ ട്രംപിനെ സന്ദർശിച്ച് കിമ്മിെൻറ കത്ത് കൈമാറി. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ രണ്ടുവട്ടം ഉത്തര കൊറിയയിലെത്തി കിമ്മിനെ കാണുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.