ആൻഡമാനിൽ അമ്പേറ്റ് കൊല്ലപ്പെട്ട യു.എസ് പൗരെൻറ കത്ത് പുറത്ത്
text_fieldsപോർട്ട് ബ്ലെയർ: ആൻഡമാൻ ദ്വീപ സമൂഹത്തിൽ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ മരിക്കുന്നതിനു മുമ്പ് മാതാപിതാക്കൾക്ക് അയച്ച കത്ത് പുറത്ത്. ജോൺ അല്ലൻ ചൗ(26) എന്നയാളാണ് നോർത്ത് സെൻറിനൽ ദ്വീപിലെ പ്രാകൃത വർഗക്കാരുടെ അമ്പേറ്റ് കൊല്ലെപ്പട്ടത്. ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുതെന്ന് ചൗ നവംബർ 16ന് എഴുതിയ കത്തിലൂടെ ആവശ്യപ്പെടുന്നു. ‘‘എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ ജീസസിനെ കുറിച്ച് ഇൗ ആളുകളോട് പറയേണ്ടത് പ്രധാനമാണെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ എന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുത്.’’ ചൗ കുറിച്ചു.
ഇൗ ആദിവാസികളുടെ അനശ്വരമായ ജീവിതം തെൻറ കൈകളിലാണെന്നും അവർ അവരുടെ ഭാഷയിൽ ആരാധന നടത്തുന്ന കാഴ്ചക്കായി തനിക്ക് കാത്തിരിക്കാൻ വയ്യെന്നും ചൗ കത്തിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് പണം നൽകി അവരുടെ സഹായത്തോടെയാണ് ബോട്ടിൽ തെൻറ ചെറു തോണിയുമായി നവംബർ15ന് ജോൺ അല്ലൻ ചൗ ദ്വീപിലെത്തുന്നത്. തോണി തുഴഞ്ഞ് ദ്വീപിലെത്തിയതോടെ ചൗവിന് നേരെ ദ്വീപിലെ പ്രാകൃത വർഗക്കാർ അമ്പെയ്തെങ്കിലും ദേഹത്ത് കൊള്ളാതെ രക്ഷപ്പെട്ടു. തെൻറ തോണിക്ക് കേടുപാടുകൾ പറ്റിയെങ്കിലും ചൗ സുരക്ഷിതനായി നീന്തി അൽപം അകലെയായി കാത്തു നിന്ന ബോട്ടിലേക്കു തന്നെ തിരിച്ചെത്തി.
തുടർന്നാണ് ഇയാൾ രക്ഷിതാക്കൾക്ക് കത്തെഴുതിയത്. അത് മത്സ്യത്തൊഴിലാളികളെ ഏൽപിച്ച് അന്നു രാത്രി ബോട്ടിൽ കഴിച്ചു കൂട്ടി. തൊട്ടടുത്ത ദിവസം വീണ്ടും ദ്വീപിലേക്കു തിരിച്ചെങ്കിലും പിന്നീട് തങ്ങൾ കണ്ടത് കടൽതീരത്തു കൂടി ദ്വീപിലെ ആദിവാസികൾ യുവാവിെൻറ മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം, ജോൺ അല്ലൻ ചൗവിെൻറ മരണത്തിനു കാരണക്കാരായവരോട് തങ്ങൾ ക്ഷമിച്ചതായി അദ്ദേഹത്തിെൻറ കുടുംബം ചൗവിെൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.