സാമ്പത്തിക പ്രതിസന്ധി; പൗരൻമാർ ആസ്തി വ്യക്തമാക്കി നികുതി അടക്കണം -ഇംറാൻ ഖാൻ
text_fieldsഇസ്ലമാബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും പൗരൻമാർ ആസ്തി അനുസരി ച്ച് നികുതിയടക്കണമെന്നും പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ബജറ്റിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്ത ിനാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ പാകിസ്താെൻറ കടം 6000 കോടിയിൽ നിന്ന് 30,000 കോടിയായി. രാജ്യത്തെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും ഇംറാൻ ഖാൻ പറഞ്ഞു.
ആസ്തി വിളംബര പദ്ധതിയിൽ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും നികുതി അടക്കാത്തവർ ആസ്തിക്കനുസരിച്ച് നികുതി അടക്കാൻ തയറാകണമെന്നും പ്രധനമന്ത്രി ആവശ്യപ്പെട്ടു. നികുതി ഒറ്റത്തവണയായി അടക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. നികുതി കൃത്യമായി അടക്കാതിരുന്നാൽ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ ഉയർത്തികൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.
പാകിസ്താനിൽ 200 ദശലക്ഷം പേരിൽ 1.4 ദശലക്ഷം പൗരൻമാർ മാത്രമാണ് നികുതി അടക്കുന്നത്. പൗരൻമാർ അവരുടെ യഥാർഥ ആസ്തി വെളിപ്പെടുത്തി അതിനുള്ള നികുതി അടക്കുകയാണെങ്കിൽ കുറഞ്ഞത് 10,00,000 കോടി രൂപ രാജ്യത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ജൂൺ 11 ന് പി.ടി.ഐ സർക്കാർ ആദ്യമായി ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.