സൂചി യു.എൻ സമ്മേളനത്തിനില്ല
text_fieldsയാംഗോൻ: റോഹിങ്ക്യൻ വിഷയത്തിൽ ആഗോളവ്യാപകമായി വിമർശനം നേരിടുന്ന മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി ന്യൂയോർക്കിൽ ഇൗമാസം 20ന് നടക്കുന്ന യു.എൻ പൊതുസഭ സമ്മേളനത്തിൽ പെങ്കടുക്കുന്നതിൽനിന്ന് പിന്മാറി.
സൂചിയുെട പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ വക്താവാണ് ഇക്കാര്യമറിയിച്ചത്. പിന്മാറിയതിെൻറ കാരണം പുറത്തുവിട്ടിട്ടില്ല. നിലവിൽ മ്യാന്മറിെൻറ സ്റ്റേറ്റ് കൗൺസിലറാണ് സൂചി. മ്യാന്മറിെൻറ പടിഞ്ഞാറൻ മേഖലയിൽ റോഹിങ്ക്യകൾക്കുേനരെ തുടരുന്ന വംശീയാക്രമണത്തിൽ നിശ്ശബ്ദത തുടരുന്ന സൂചിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സൂചിയുടെ നൊബേൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവും തുടങ്ങി.
കലാപം തടയാൻ നടപടി സ്വീകരിക്കുന്നതിനു പകരം ഭരണകൂടത്തെ ന്യായീകരിക്കുകയായിരുന്നു അവർ. കലാപത്തെ തുടർന്ന് ആഗസ്റ്റ് 25 മുതൽ 3,70,000 റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എൻ രക്ഷാസമിതി അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. സൂചിക്കു പകരം മ്യാന്മർ വൈസ്പ്രസിഡൻറ് ഹെൻറി വാൻ തിയോ ആണ് സമ്മേളനത്തിൽ പെങ്കടുക്കുക.
ദേശീയ നേതാവെന്ന നിലയിൽ സൂചി പെങ്കടുക്കുന്ന ആദ്യ യു.എൻ സമ്മേളനമായിരുന്നു നടക്കാനിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.