മുസ്ലിംകൾക്കെതിരായ നടപടി: ചൈന മറുപടി പറയണമെന്ന് ആംനസ്റ്റി
text_fieldsബെയ്ജിങ്: ചൈനയിലെ സിൻജ്യങ് മേഖലയിൽ മുസ്ലിംകൾക്കെതിരെ കടുത്ത നടപടി തുടരുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് നടപടികൾ സംബന്ധിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് െെചന മറുപടി പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മേഖലയിലെ തടങ്കൽകേന്ദ്രങ്ങളിൽ കഴിയുന്നവരുടെ മൊഴികൾ ഉൾക്കൊള്ളിച്ചാണ് സംഘടന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കൂട്ടത്തോടെ തടവിലാക്കൽ, കനത്ത നിരീക്ഷണം, രാഷ്ട്രീയ ആശയങ്ങളുടെ അടിച്ചേൽപിക്കൽ, സാംസ്കാരിക ഏകീകരണശ്രമം എന്നിവ മേഖലയിൽ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഉയിഗൂർ മുസ്ലിംകളും മറ്റു മുസ്ലിം വിഭാഗങ്ങളും ബുർഖ നിരോധനം, താടി നിരോധനം എന്നിവ ലംഘിച്ചതിെൻറ പേരിൽ ശിക്ഷിക്കപ്പെടുന്നു. 10 ലക്ഷത്തോളം പേർ ഇത്തരത്തിൽ തടങ്കൽപാളയങ്ങളിൽ കഴിയുകയാണ് -ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.
ഭീകരവാദവും വിഘടനവാദവും ശക്തിപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ചൈനീസ് ഭരണകൂടം ശക്തമായ നടപടികൾ തുടരുന്നത്. എന്നാൽ, ഭരണകൂട ഭീകരതയാണ് ഇവർക്കിടയിൽ വിഘടനവാദത്തിന് കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനയുടെ നടപടികൾക്കെതിരെ നേരേത്ത യു.എന്നും വിവിധ ലോക രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.