മലേഷ്യ: ഉപതെരഞ്ഞെടുപ്പോടെ അൻവർ ഇബ്രാഹീം സജീവ രാഷ്ട്രീയത്തിലേക്ക്
text_fieldsക്വാലാലംപുർ: മലേഷ്യയിൽ ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി അൻവർ ഇബ്രാഹീം. തെക്കൻ തുറമുഖനഗരമായ പോർട്ട് ഡിക്സണിലെ എം.പിയായിരുന്ന ബാലഗോപാൽ അബ്ദുല്ല രാജിവെച്ച ഒഴിവിലേക്കാണ് അൻവർ മത്സരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കും.
പ്രധാനമന്ത്രി മഹാതീർ മുഹമ്മദിെൻറ പിൻഗാമിയായാണ് 70കാരനായ അൻവർ അറിയപ്പെടുന്നത്. 20 വർഷം മുമ്പ് ഉറ്റ സുഹൃത്തും ഉപപ്രധാനമന്ത്രിയുമായിരുന്ന അൻവർ അധികാരത്തിലെത്തുന്നത് തടയാനാണ് മഹാതീർ അദ്ദേഹത്തെ ജയിലിലടച്ചത്. 2004ലാണ് ശിക്ഷ കഴിഞ്ഞ് അൻവർ പുറത്തിറങ്ങിയത്. 2005ൽ വീണ്ടും തടവിലായി.
ശത്രുത മറന്ന് ഇത്തവണ തെരഞ്ഞെടുപ്പിൽ ഇരുവരും ഒന്നിക്കുകയായിരുന്നു. മഹാതീർ അധികാരമേറ്റെടുത്ത ശേഷമാണ് ലൈംഗിക പീഡനക്കേസിൽ ശിക്ഷയനുഭവിക്കുകയായിരുന്ന അൻവർ രാജാവ് മാപ്പു നൽകിയതോടെ ജയിൽമോചിതനായത്. അൻവർ തിരിച്ചുവന്നാലുടൻ അധികാരം കൈമാറാൻ തയാറാണെന്ന് മഹാതീർ അറിയിച്ചിരുന്നു. എന്നാൽ, തിരക്കിട്ട് അധികാരം ഏറ്റെടുക്കാൻ നീക്കമില്ലെന്നാണ് അൻവർ മാധ്യമങ്ങളെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.