‘‘സിറിയയിലെ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ’’
text_fields
ഡമസ്കസ്: ‘‘സിറിയയിലെ കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ, അവരും നിങ്ങളുടെ മക്കളെ പോലെയാണ്. നിങ്ങളെപ്പോലെ സമാധാനം ആഗ്രഹിക്കുന്നവരാണ്’’ -പറയുന്നത് മറ്റാരുമല്ല, അലപ്പോയിലെ യുദ്ധക്കെടുതികള്‍ ട്വിറ്റര്‍ കുറിപ്പുകളിലൂടെ ലോകത്തെ അറിയിച്ച ബന അല്‍ ആബിദ്. ഇപ്പോള്‍ തുര്‍ക്കിയില്‍ കഴിയുന്ന ബന സിറിയന്‍ കുട്ടികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനാണ് കത്തെഴുതിയത്. ഡോണള്‍ഡ് ട്രംപിനെ പലതവണ ടെലിവിഷനില്‍ കണ്ട പരിചയംവെച്ചാണ് ബനയുടെ എഴുത്ത്.
യുദ്ധക്കെടുതി അനുഭവിക്കുന്ന കുട്ടികളിലൊരാളാണ് താനെന്നും താന്‍ പഠിച്ചിരുന്ന സ്കൂള്‍ സൈന്യം ബോംബിട്ടു തകര്‍ത്തെന്നും അവള്‍ കത്തില്‍ കുറിച്ചു. യുദ്ധത്തില്‍ പ്രിയപ്പെട്ട ചങ്ങാതിമാരില്‍ ചിലര്‍ മരിച്ചു. അവരെക്കുറിച്ചോര്‍ത്ത് എപ്പോഴും ദു$ഖിക്കുന്നു. സിറിയയുടെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ ഇപ്പോഴും ദുരന്തപൂര്‍ണമായ ജീവിതം തള്ളിനീക്കുകയാണ്. അവരും മനുഷ്യരാണ്. നിങ്ങളെപ്പോലുള്ള രാഷ്ട്രത്തലവന്മാരാണ് അവരുടെ ദുരിതത്തിനു കാരണം. നിങ്ങളെല്ലാം മനസ്സുവെച്ചാല്‍ ആ ദുരിതം അവസാനിക്കും.
ഈ കുട്ടികളെ അങ്ങേക്ക് സംരക്ഷിക്കാന്‍ കഴിയുമോ? ഈ കുട്ടികളുടെ കാര്യത്തില്‍ താങ്കളെന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. അലപ്പോ മരണം മണക്കുന്ന നഗരമാണ്. ഞാനിപ്പോള്‍ തുര്‍ക്കിയിലാണ്. ഇവിടെ സമാധാനമുണ്ട്. ബോംബുകളെ പേടിക്കാതെ എനിക്ക് പുറത്തുപോകാം, കളിക്കാം. സിറിയയില്‍നിന്ന് തുര്‍ക്കിയിലത്തെിയ കാര്യങ്ങളെ കുറിച്ചും വിശദമായി എഴുതി. കഴിഞ്ഞ ഡിസംബറില്‍ അലപ്പോയില്‍നിന്ന് പലായനം ചെയ്ത ബനയുടെ കുടുംബത്തിന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭയം നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.