അപെക് ഉച്ചകോടിയിൽ യു.എസ്-ചൈന വാക്പോര്
text_fieldsബെയ്ജിങ്: ആഗോള സാമ്പത്തിക വളർച്ച ഉറപ്പിക്കുന്നതിനായി എല്ലാ രാജ്യങ്ങളും സ്വതന്ത്ര വ്യാപാരനയം പിന്തുടരണമെന്ന ആഹ്വാനവുമായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഏഷ്യ പസഫിക് ഇക്കണോമിക്സ് കോഒാപറേഷൻ യോഗത്തിൽ (അപെക്) സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വാതിൽ അടക്കാനാണ് ഒരാൾ തീരുമാനിക്കുന്നതെങ്കിൽ മറ്റു രാജ്യങ്ങളുമായി സമ്പർക്കം പുലർത്താനുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വ്യാപാരകാര്യത്തിൽ സംരക്ഷിതവാദത്തോടും ഏകപക്ഷീയ തീരുമാനങ്ങളോടും ലോകം പറ്റില്ല എന്നു പറയാൻ ശീലിക്കണമെന്നും ഷി ആഹ്വാനംചെയ്തു. അല്ലാത്തപക്ഷം വൻ പരാജയമായിത്തീരും.
അതേസമയം, ചൈനയുടെ വ്യാപാരനയങ്ങളിൽ മാറ്റംവരുത്താെത തങ്ങളുടെ സമീപനം മാറില്ലെന്ന് തുടർന്നു സംസാരിച്ച യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് വ്യക്തമാക്കി. ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ ചുമത്തിയ ഇറക്കുമതിത്തീരുവ ഇരട്ടിയാക്കാൻ മടിക്കില്ലെന്നും പെൻസ് മുന്നറിയിപ്പ് നൽകി.
ഇൗ വർഷാദ്യം മുതലാണ് യു.എസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായത്. വ്യാപാരയുദ്ധം ലോക സാമ്പത്തിക വ്യവസ്ഥയെ തകിടംമറിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.