ഫലസ്തീന് രാഷ്ട്രപദവിക്ക് ശ്രമിക്കും –അറബ് ലീഗ്
text_fieldsഅമ്മാൻ: കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീന് രാഷ്ട്രപദവി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അറബ് ലീഗ്. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ യോഗം. ഇൗജിപ്ത്, മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ, ഫലസ്തീൻ എന്നീ രാജ്യങ്ങളുടെ സമിതിയാണ് യോഗത്തിൽ സംബന്ധിച്ചത്.
1967ലെ അതിർത്തികളോട് കൂടിയ, ജറൂസലം തലസ്ഥാനമായ ഫലസ്തീന് അന്താരാഷ്ട്ര സമൂഹത്തിെൻറ അംഗീകാരം നൽകാൻ െഎക്യരാഷ്ട്ര സഭയിൽ പ്രമേയം പാസാക്കാൻ ശ്രമിക്കുമെന്ന് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി യോഗശേഷം വ്യക്തമാക്കി. കൂടുതൽ വിശദമായ ചർച്ചകൾക്കുവേണ്ടി ആഴ്ചകൾക്കകം അറബ് രാജ്യങ്ങളുടെ വിശാലമായ സമ്മേളനം വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു. വിഷയത്തിൽ മറ്റ് രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താനും ധാരണയായി.
കഴിഞ്ഞ ഡിസംബർ ആറിനാണ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമാക്കി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനയുണ്ടായത്. ഡിസംബർ 21ന് നടന്ന വോെട്ടടുപ്പിൽ യു.എസ് പ്രഖ്യാപനം തള്ളി ഇന്ത്യയടക്കം യു.എൻ പൊതുസഭയിലെ 128 രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. 35 രാജ്യങ്ങൾ മാത്രമാണ് യു.എസിനെ അനുകൂലിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.