ഫലസ്തീനെതിരായ വിവേചനം അവസാനിപ്പിക്കണമെന്ന് അറബ് ലീഗ്
text_fieldsഅമ്മാൻ: ഇസ്രായേൽ–ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ മുന്നോട്ടുവെച്ച ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കണമെന്ന് േജാർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന അറബ്ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. 21ാം നൂറ്റാണ്ടിലും ഫലസ്തീനെതിരെ തുടരുന്ന ഇസ്രായേലിെൻറ അപ്പാർത്തൈറ്റ് നയം അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദം ചെലുത്തുമെന്നും ജോർഡൻ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു.
അധിനിവിഷ്ട ഫലസ്തീൻ മേഖലകളിലെ ഇസ്രായേലിെൻറ അനധികൃത കുടിയേറ്റ നിർമാണങ്ങൾ നിർത്തിവെക്കണമെന്നും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീന് സ്വതന്ത്രരാഷ്ട്രമെന്നതാണ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന് ജോർഡൻ ഭരണാധികാരി അബ്ദുല്ല രാജാവ് അഭിപ്രായപ്പെട്ടു.ദ്വിരാഷ്ട്രപരിഹാര േ ഫാർമുലയിൽനിന്ന് പിന്നാക്കംപോയ ഇസ്രായേലിെൻറ നയങ്ങളെ പ്രസംഗത്തിനിടെ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് വിമർശിച്ചു. ദ്വിരാഷ്ട്ര പരിഹാരഫോർമുലക്ക് വിഡിയോ കോൺഫറൻസ് വഴി സമ്മേളനത്തിൽ പെങ്കടുത്ത യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും പിന്തുണ അറിയിച്ചു.
ഇരുകൂട്ടർക്കും ഏറ്റവും സ്വീകാര്യമായതെന്താണോ അതിനു പിന്തുണ നൽകുെമന്നായിരുന്നു യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. വർഷങ്ങളായി യു.എസ് പിന്തുണച്ചിരുന്ന ദ്വിരാഷ്ട്ര പരിഹാരഫോർമുലയിൽനിന്ന് വ്യതിചലിക്കുകയാണെന്ന സൂചനയായിരുന്നു ട്രംപിെൻറ വാക്കുകളിൽ. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ വൈറ്റ്ഹൗസ് സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ട്രംപിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.