യു.എസ് സൈനികാഭ്യാസം: പിന്മാറിയില്ലെങ്കിൽ ആണവ യുദ്ധം –ഉത്തര കൊറിയ
text_fieldsപ്യോങ്യാങ്: ദക്ഷിണകൊറിയയുമായി ചേർന്ന് സൈനികാഭ്യാസത്തിനു തുനിഞ്ഞാൽ ദാക്ഷിണ്യമില്ലാത്ത ആണവാക്രമണം നേരിടേണ്ടിവരുമെന്ന് യു.എസിന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. സംയുക്ത സൈനികാഭ്യാസം ഇന്ന് തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. 10ദിവസം നീളുന്ന സൈനികാഭ്യാസത്തിൽ ആയിരക്കണക്കിന് സൈനികർ പെങ്കടുക്കും.
വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങൾ ആണവയുദ്ധത്തിലേക്ക് എത്തിക്കുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി. പ്രതിരോധത്തിെൻറ ഭാഗമായാണ് അഭ്യാസമെന്നാണ് യു.എസിെൻറ വാദം. എന്നാൽ, യുദ്ധത്തിനു മുന്നോടിയായുള്ള പരിശീലനമാണിതെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. സൈനികാഭ്യാസം നിർത്തിവെച്ചിെല്ലങ്കിൽ ഏതുസമയത്തും ഹവായിയിലെയോ ഗുവാമിലെയോ നാവികതാവളം ബോംബിട്ടുതകർക്കും.
അമേരിക്ക മുമ്പ് കാണാത്ത വിധത്തിലുള്ള ആക്രമണത്തിനാവും സാക്ഷ്യം വഹിക്കേണ്ടിവരുകയെന്ന് ഒൗദ്യോഗികപത്രമായ റൊഡോങ് സിൻമുനിെൻറ മുഖലേഖനത്തിൽ പറയുന്നു. കൊറിയൻമുനമ്പിനെ അനിശ്ചിതത്വത്തിലാക്കുന്ന നീക്കം യു.എസ് ഉപേക്ഷിക്കണമെന്നും പത്രത്തിലെ മറ്റൊരു ലേഖനത്തിലും ആവശ്യപ്പെട്ടിട്ടുണ്ട്.
വിലക്കുകൾ ലംഘിച്ച് ആണവ-മിസൈൽ ആക്രമണങ്ങൾ തുടരുന്ന ഉത്തര കൊറിയയെ ചുട്ടുകരിക്കുമെന്ന് നേരത്തേ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതാണ്. ഗുവാമിലേക്ക് മിസൈൽ ആക്രമണം നടത്തുമെന്നായിരുന്നു അതിന് ഉത്തര കൊറിയയുടെ മറുപടി. ഇതോടെ ഇരുരാഷ്ട്രങ്ങളുടെയും യുദ്ധപ്രഖ്യാപനങ്ങളിൽ ഭീതിപൂണ്ട ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ കൊറിയൻമേഖലയെ വീണ്ടുമൊരു യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നു.
പിന്നീട് ഗുവാമിലെ ആക്രമണം തൽക്കാലത്തേക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നിലപാട് മയപ്പെടുത്തുകയും ചെയ്തു. ഇൗനിലപാടിനെ യു.എസും സ്വാഗതം ചെയ്തു. അതേസമയം, ഉത്തര കൊറിയയുടെ എതിർപ്പിനിടയിലും സംയുക്തസൈനികാഭ്യാസവുമായി മുന്നോട്ടുപോകുമെന്ന് യു.എസ് വ്യക്തമാക്കി. ദക്ഷിണ കൊറിയയിൽ 28,000 യു.എസ് സൈനികരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും ദക്ഷിണകൊറിയൻ സൈനികർക്കൊപ്പം പരിശീലനത്തിൽ പെങ്കടുക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ഉത്തരെകാറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.