അരുണാചൽ സ്ഥലനാമങ്ങൾ മാറ്റി ചൈനയുടെ പ്രകോപനം
text_fieldsബെയ്ജിങ്: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേരുകൾ മാറ്റി ചൈനയുടെ പ്രകോപനം. തിബത്തൻ ആത്മീയ നേതാവ് ദലൈലാമ അരുണാചൽ പ്രദേശ് സന്ദർശിച്ചതിൽ ചൈന കടുത്ത പ്രതിഷേധം അറിയിച്ച് ദിവസങ്ങൾക്കകമാണ് ചൈനയിലെ പൊതുകാര്യ മന്ത്രാലയം അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റി ഉത്തരവിറക്കിയത്.
ആറ് സ്ഥലനാമങ്ങളെയും റോമൻ അക്ഷരമാല പ്രകാരം ഏകീകരിച്ചാണ് ചൈനീസ് പേരുകൾ നൽകിയിരിക്കുന്നത്. വൊ ഗെയ്ൻലിങ്, മില റി, കൊയ്ദെൻഗാർബൊ റി, മെയ്ൻകുക്ക, ബുമൊ ല, നംകപുബ് റി എന്നിങ്ങനെയാണ് പുതിയ പേരുകൾ. ഏപ്രിൽ 14നാണ് പേര് മാറ്റി ഉത്തരവിറങ്ങിയതെന്ന് ൈചനയിലെ ഒൗദ്യോഗിക ഇംഗ്ലീഷ് ദിനപത്രം േഗ്ലാബൽ ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.
അരുണാചൽ പ്രദേശിനെ ദക്ഷിണ തിബത്ത് എന്നാണ് ചൈന വിളിക്കുന്നത്. ഇന്ത്യയുടെ വടക്കു-കിഴക്കൻ അതിർത്തിയിലും ചൈനയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുമായാണ് അരുണാചൽ പ്രദേശ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന 3488 കി.മീറ്റർ വരുന്ന നിയന്ത്രണ രേഖയുടെ ഭാഗമായ പ്രദേശമാണിത്. ഇന്ത്യ അരുണാചൽപ്രദേശ് എന്ന് വിളിക്കുന്ന ഇൗ ഭാഗത്തിന് അത് ഇന്ത്യയുടേതാണെന്ന രീതിയിൽ ചൈന നിയമപരമായ അംഗീകാരം നൽകിയിട്ടില്ലെന്ന് ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു. ചൈന സ്ഥലനാമങ്ങളുടെ സെൻസസ് എടുത്തുവരുകയാണെന്നും അതിെൻറ ഭാഗമായ പ്രധാന ജോലികളിലൊന്ന് പരമ്പരാഗത നാമത്തിൽ സ്ഥലനാമങ്ങൾ ഏകീകരിക്കലാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
ദക്ഷിണ തിബത്തിൽ ഭൂമിശാസ്ത്രപരമായ പരമാധികാരം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് പേരുമാറ്റൽ എന്ന് െബയ്ജിങ് മിൻസു സർവകലാശാലയിലെ ഗോത്രപഠന വിഭാഗം പ്രഫസർ ഷിയോങ് കുൻഷിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.