അഫ്ഗാനിെല പള്ളിയിൽ സ്ഫോടനം
text_fieldsകാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബുളിെല ശിയ പള്ളിയിൽ ചാവേറാക്രമണം. ഖാല നജറയിലെ ഇമാം സാമൻ പള്ളിയിലാണ് ആക്രമണം നടന്നത്. ചാവേർ പള്ളിയിലേക്ക് അതിക്രമിച്ചു കയറി പൊട്ടിെത്തറിക്കുകയായിരുന്നു. തോക്കുധാരികളും പള്ളിയിൽ പ്രവേശിച്ച് വെടിെവപ്പ് നടത്തി. സംഘർഷം ഇപ്പോഴും തുടരുകയാണ്.
മൂന്നു പേർ പള്ളിയിലേക്ക് അതിക്രമിച്ച് കയറി വെടിെവക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ചാവേർ സ്ഫോടനം നടന്നു. വെള്ളിയാഴ്ച നമസ്കാരത്തിന് ധാരാളം ആളുകൾ പള്ളിയിെലത്തിയ സമയത്താണ് ആക്രമണം. പൊലീസ് പ്രദേശം വളഞ്ഞ് പള്ളിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നുണ്ട്. സ്ഫോടനത്തിൽ ആളപായമുണ്ടെന്ന് െപാലീസ് അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ജനവാസമേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.