ഇറാഖിലെ ഇറാൻ കോൺസുലേറ്റിനു നേരെ ആക്രമണം
text_fieldsബഗ്ദാദ്: ഇറാഖ് നഗരമായ കർബലയിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ച് പ്രക്ഷോഭകർ. സുരക ്ഷ സേന വെടിയുതിർത്തതിനെ തുടർന്ന് മൂന്നു മരണം. ‘കർബലയിൽനിന്ന് ഇറാൻ പുറത്തുപോക ൂ, കർബല സ്വതന്ത്രമാകട്ടെ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രക്ഷോഭകർ കോൺ സുലേറ്റ് വളഞ്ഞത്. അകത്തുകയറി കോൺസുലേറ്റിനു തീയിടാൻ ശ്രമിച്ചതോടെയാണ് വെടിവെ പ്പുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം.
കഴിഞ്ഞ ദിവസങ്ങളിൽ ആയിരങ്ങൾ ബഗ്ദാദിൽ സർക്കാർവിരുദ്ധ പ്രക്ഷോഭവുമായി തെരുവു കീഴടക്കിയിരുന്നു. അമേരിക്കൻ അധിനിവേശത്തിനു ശേഷം ജനകീയ പ്രക്ഷോഭങ്ങൾ കാണാത്ത ഇറാഖിൽ വർഷങ്ങൾക്കിടെ ആദ്യമായാണ് ജനം തെരുവിലിറങ്ങുന്നത്. ഒക്ടോബറിൽ ആരംഭിച്ച പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്. രാജ്യത്തെ ഭരണകൂടം അമേരിക്കക്കും ഇറാനും കീഴിലെ പാവകളാണെന്നാണ് ആക്ഷേപം.
ലോകത്തെ വൻ എണ്ണശക്തികളിലൊന്നായിട്ടും അടുത്തകാലത്തായി ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഇറാഖ്. വെള്ളം, വൈദ്യുതി, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയവ പോലും പലർക്കും കിട്ടാക്കനിയാണ്. ഇതാണ് ജനത്തെ തെരുവിലിറക്കിയത്. രാജ്യത്തേക്കുള്ള അവശ്യ വസ്തുക്കളിലേറെയും എത്തുന്ന ഉമ്മുൽ ഖസ്ർ തുറമുഖം അടഞ്ഞുകിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സമരം അവസാനിപ്പിക്കണമെന്നും ഒത്തുതീർപ്പെന്ന നിലക്ക് രാജിക്ക് ഒരുക്കമാണെന്നും പ്രധാനമന്ത്രി അബ്ദുൽ ഫത്താഹ് മഹ്ദി ഉറപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.