സിറിയയിൽ പള്ളിക്കു നേരെ യു.എസ് ആക്രമണം; 42 പേർ കൊല്ലപ്പെട്ടു
text_fieldsറൂത്: വടക്കൻ സിറിയയിലെ അൽജിന ഗ്രാമത്തിൽ പള്ളിക്കു നേരെ യു.എസ് വ്യോമാക്രമണം. ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം. 300ഒാളം ആളുകൾ സംഭവസമയം പള്ളിക്കകത്തുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 100ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്. അലപ്പോ പ്രവിശ്യയിലെ വിമത മേഖലകളും ഇദ്ലിബിനോടും ചേർന്നുകിടക്കുന്ന മേഖലയാണ് അൽജിന. കിഴക്കൻ അലപ്പോയിൽനിന്ന് പലായനം ചെയ്തവരെ കൊണ്ട് തിങ്ങിനിറഞ്ഞ ഗ്രാമംകൂടിയാണിത്. നിരവധി ആളുകൾ പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നിരവധി പേരെ സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു.
ആക്രമണം നടത്തിയത് യു.എസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പള്ളിയല്ല ഇവിടെ അൽഖാഇദ അംഗങ്ങളുടെ യോഗകേന്ദ്രം ലക്ഷ്യമാക്കിയാണ് ബോംബിട്ടതെന്നു യു.എസ് സൈന്യം വ്യക്തമാക്കി. പള്ളിക്ക് 15 കി.മീ അകലെയായിരുന്നു ഇൗ സ്ഥലം. പള്ളി തകർന്നിട്ടില്ലെന്നാണ് യു.എസ് അവകാശവാദം.പള്ളി തകർന്ന് 42 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കി.
ബുധനാഴ്ചയോടെ സിറിയൻ ആഭ്യന്തരയുദ്ധം ഏഴാംവർഷത്തേക്ക് കടന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.