റോഹിങ്ക്യകളെ തിരികെയെത്തിച്ച് പ്രതാപം തിരിച്ചുപിടിക്കാൻ സൂചി
text_fieldsനയ്പിഡാവ്: റോഹിങ്ക്യ മുസ്ലിംകൾക്കെതിരായ സൈനികനീക്കത്തെയും അവരുടെ കൂട്ടപലായനത്തെയും തുടർന്ന് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നഷ്ടപ്പെട്ട കീർത്തി തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് ഒാങ്സാൻ സൂചി. രാജ്യംവിട്ട റോഹിങ്ക്യ അഭയാർഥികളെ തിരികെയെത്തിക്കുന്നതിന് അടിത്തറയൊരുക്കാനായി െഎക്യരാഷ്ട്രസഭയെ രാജ്യത്തേക്ക് കടക്കുന്നതിന് അനുവദിച്ചുകൊണ്ടാണ് അവർ സൽപേര് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ഇതുവഴി യു.എന്നുമായി പുതിയ ബന്ധം വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യവും സൂചിക്കുണ്ട്.
ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് സൈന്യത്തിെൻറ അടിച്ചമർത്തലിലും അക്രമങ്ങളിലുംപെട്ട് മ്യാന്മർ വിട്ടത്. ഏതാനും പതിറ്റാണ്ടുകളായി രണ്ടു ലക്ഷത്തോളം റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് കടന്ന് അവിടെ താമസമാക്കുകയും ചെയ്തു. യു.എൻ രക്ഷാസമിതിയിൽ അംഗങ്ങളായ 15 രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഒാരോരുത്തരുടെയും ബംഗ്ലാദേശ്, മ്യാന്മർ യാത്ര ശനിയാഴ്ചയോടെ ആരംഭിക്കും. നയതന്ത്ര പ്രതിനിധികൾ ഒാങ്സാൻ സൂചിയുമായുള്ള സന്ദർശനത്തിനുമുമ്പ് ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കും.
പിന്നീട് രാഖൈനിലേക്കു തിരിക്കും. െഎക്യരാഷ്ട്രസഭയെ രാഖൈനിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിലൂടെ സുരക്ഷിതവും സ്വമേധയാ ഉള്ളതുമായ അഭയാർഥികളുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ സഹായകമാവുമെന്ന കാര്യം നയതന്ത്ര പ്രതിനിധികളെ ബോധ്യപ്പെടുത്താൻ സൂചിക്ക് സാധിക്കുമെന്നാണ് സഖ്യരാഷ്ട്രങ്ങളുടെ പ്രതീക്ഷ.
വരാനിരിക്കുന്ന മൺസൂൺ കാലമാണ് തിരിച്ചു വരവ് അത്യാവശ്യ കാര്യമാക്കുന്നെതന്ന് സഖ്യരാഷ്ട്രങ്ങളും പറയുന്നു. എന്നാൽ, മ്യാന്മറിൽ നിലവിലുള്ള സാഹചര്യം സുസ്ഥിരവും സുരക്ഷിതവും അന്തസ്സുറ്റതും സ്വമേധയാ ഉള്ളതുമായ അഭയാർഥികളുടെ തിരിച്ചുവരവിന് യോജിച്ചതല്ലെന്നും ഇൗ അവസ്ഥ മാറ്റേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ടെന്നുമാണ് അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ ഹൈകമീഷണർ സമീപകാലത്ത് അഭിപ്രായപ്പെട്ടത്. രാൈഖനിൽ തങ്ങളുടെ നിയമപരമായ സ്ഥിതിയുടെയും പൗരത്വത്തിെൻറയും സുരക്ഷയുടെയും കാര്യത്തിൽ തങ്ങൾക്ക് മ്യാന്മറിൽനിന്ന് ഉറപ്പ് ലഭിക്കണമെന്നാണ് അഭയാർഥികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.