പുരസ്കാരത്തുക റോഹിങ്ക്യകൾക്ക് നൽകി മനുഷ്യാവകാശ പ്രവർത്തകൻ
text_fieldsവാഷിങ്ടൺ: മ്യാന്മറിലെ റോഹിങ്ക്യൻ ജനങ്ങൾക്കായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകൻ ക്യോ ഹലാ ഒാങ് അതിെൻറ പേരിൽ ലഭിച്ച പുരസ്കാരത്തിെൻറ സമ്മാനത്തുക റോഹിങ്ക്യകൾക്ക് തന്നെ നൽകുന്നു. റോഹിങ്ക്യൻ ജനതക്കു വേണ്ടി ശബ്ദമുയർത്തുന്നതിന് യു.എസിലെ അറോറ ഹ്യൂമാനിറ്റേറിയൻ ഇനീഷ്യേറ്റിവ് ആണ് 10 ലക്ഷം ഡോളറിെൻറ പുരസ്കാരം ഒാങ്ങിന് സമ്മാനിച്ചത്. എന്നാൽ, ഇൗ തുക കഷ്ടപ്പെടുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി തന്നെ നൽകാൻ ഒാങ് തീരുമാനിക്കുകയായിരുന്നു.
വൈദ്യസഹായം നൽകുന്നതിനാണ് തുക വിനിയോഗിക്കുക. മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ്, ഇൻറർനാഷനൽ കാത്തലിക് മൈഗ്രേഷൻ കമീഷൻ, മേഴ്സി മലേഷ്യ എന്നീ സന്നദ്ധ സംഘടനകൾ വഴിയാണ് പണം ചെലവഴിക്കുക. 3,75,000 റോഹിങ്ക്യൻ അഭയാർഥികൾക്ക് ഇതിെൻറ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. അർമേനിയൻ വംശീയ കൂട്ടക്കൊലയുടെ ഇരകൾക്ക് സഹായം നൽകുന്നതിനായി രൂപംകൊണ്ട അറോറ ഹ്യൂമാനിറ്റേറിയൻ ഇനീഷ്യേറ്റിവ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ മറ്റു മനുഷ്യാവകാശ പ്രശ്നങ്ങളിലും സഹായഹസ്തവുമായി എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.