ആസ്ട്രേലിയ: കാട്ടുതീ കൈകാര്യം ചെയ്തതിലെ വീഴ്ച സമ്മതിച്ച് പ്രധാനമന്ത്രി
text_fieldsസിഡ്നി: ആസ്ട്രേലിയയെ സാരമായി ബാധിച്ച കാട്ടുതീ (ബുഷ് ഫയർ) ഫലപ്രദമായി നേരിടുന്നതിൽ വീഴ്ചവന്നതായി സമ്മതിച്ച് പ് രധാനമന്ത്രി സ്കോട്ട് മോറിസൺ. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന ്നുവെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുതീ നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ ഏറ്റുപറച്ചിൽ.
കഴിഞ്ഞ ആഴ്ച ന്യൂ സൗത് വെയിൽസിലെയും വിക്ടോറിയയിലെയും ദുരിത ബാധിത പ്രദേശങ്ങളിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ ജനങ്ങൾ തടഞ്ഞ സംഭവമുണ്ടായിരുന്നു.
അതിന് മുമ്പ് കാട്ടുതീ രൂക്ഷമായ സാഹചര്യത്തിൽ ഹവായി ദ്വീപിലേക്ക് മോറിസൺ വിനോദയാത്ര നടത്തിയതും വ്യാപക വിമർശനം നേരിട്ടിരുന്നു. തുടർന്ന് യാത്ര വെട്ടിച്ചുരുക്കി അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കേണ്ടിവന്നിരുന്നു.
At 12:30am, 123 fires are burning across NSW, with 50 not yet contained. Easing conditions and continuous hard work by firefighters has seen all fires now at the Advice alert level. Remain vigilant if near active fires and know what you'll do if the situation changes. #NSWRFS pic.twitter.com/dBGNA7Ye5E
— NSW RFS (@NSWRFS) January 11, 2020
സെപ്റ്റംബർ മാസം മുതൽ ആകെ 28 പേരാണ് കാട്ടുതീയിൽ മരിച്ചത്. ആയിരക്കണക്കിന് വീടുകളും തീയിൽ നശിച്ചു. ആകെ 50 കോടി ജീവികൾക്ക് നാശം സംഭവിച്ചതായാണ് സിഡ്നി സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
ചൂടുകൂടിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് ആസ്ട്രേലിയയിൽ കാട്ടുതീക്ക് കാരണമാകുന്നത്. വരും ആഴ്ചയിൽ അവസ്ഥ കൂടുതൽ രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജഞർ മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.