Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാട്ടുതീ:...

കാട്ടുതീ: ആസ്​ട്രേലിയയിൽ 10,000 ഒട്ടകങ്ങളെ കൊന്നൊടുക്കുന്നു

text_fields
bookmark_border
camel
cancel

സിഡ്​നി: ആസ്​ട്രേലിയൻ ചരിത്രത്തി​െല ഏറ്റവും വലിയ കാട്ടുതീയും തുടർന്നുണ്ടായ വരൾച്ചയും മൂലം 10,000ത്തോളം ഒട്ടകങ ്ങളെ കൊല്ലാൻ തീരുമാനിച്ചതായി റിപ്പോർട്ട്​. ദാഹിച്ച്​ കുടിവെള്ളം തിരഞ്ഞ്​ വീടുകളിലെത്തുന്ന ഒട്ടകങ്ങൾ വീടു കളിൽ​ നാശനഷ്​ടവും പ്രദേശവാസികൾക്ക് അപകടവുമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ്​ നടപടി​. ഇതിനായി അഞ്ച്​ ദി വസത്തെ കാമ്പയിനിന്​ തുടക്കമായി​. ഒട്ടകങ്ങളെ കൊലപ്പെടുത്താൻ സർക്കാർ ഹെലികോപ്​റ്ററുകൾ അയക്കും.

ആസ്​ട്രേലിയയിലെ ആദിവാസി സമൂഹമായ കനൈപിയുടെ സ്വൈര്യ ജീവിതത്തിന്​​ ഒട്ടകങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്​ ആദിവാസി സമൂഹത്തിൻെറ തദ്ദേശ ഭരണ സ്ഥാപനമായ എ.പി.വൈ എക്​സിക്യൂട്ടിവ്​ ബോർഡ്​ അംഗം മാരിറ്റ ബെക്കർ അഭിപ്രായപ്പെട്ടു.

തങ്ങൾ അതികഠിനമായ ചൂടിൽ അസ്വസ്ഥരാണ്​. വെള്ളം തേടിയെത്തുന്ന ഒട്ടകങ്ങൾ വേലി തകർത്ത്​ വീടുകളിലെത്തുകയും എയർ കണ്ടീഷണറുകളിൽ നിന്നുള്ള വെള്ളം കുടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു​. തെരുവുകളിൽ വെള്ളം തേടി ഒട്ടകങ്ങൾ അലയുകയാണ്​. ഇത്​ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്​ ഭീഷണി സൃഷ്​ടിക്കുന്നു. കുട്ടികൾ തമാശക്ക്​ ഒട്ടകങ്ങളെ പിന്തുടരാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുവെന്നും അതിനാൽ ഒട്ടക നിയന്ത്രണം ആവശ്യമാണെന്നും മാരിറ്റ ബെക്കർ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത പ്രസ്​താവനയിൽ പറയുന്നു.

ആസ്​ട്രേലിയ കണ്ട ഏറ്റവും വലിയ കാട്ടുതീയിൽ 48 കോടിയോളം ജീവികൾ നശിച്ചതാ‍യാണ് സിഡ്നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 20 ആളുകൾക്ക്​ ജീവൻ നഷ്​ടപ്പെട്ടതായും അധികൃതർ കണക്കാക്കുന്നു. 1300 വീടുകൾ നശിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന സസ്തനി വർഗമായ കൊവാലകൾ ആയിരക്കണക്കിന് ചുട്ടുചാമ്പലായിട്ടുണ്ട്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് തീ വ്യാപിക്കാൻ കാരണമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaworld newsmalayalam newscamelssydney fireCamels killingWildfires
News Summary - Australia To Kill Up To 10,000 Camels Amid Wildfires -world news
Next Story