തീവ്രവാദം: പാകിസ്താൻ അടിയന്തിര നടപടി സ്വീകരിക്കണം - ആസ്ട്രേലിയ
text_fieldsകാൻബെറ: തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പാകിസ്താൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആസ്ട്രേലിയ. ജയ്ശെ മുഹമ് മദ്, ലശ്കറെ ത്വയ്യിബ പോലുള്ള സംഘടനകൾക്കെതിരെ അടിയന്തിരമായി ശക്തവും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കണ ം. ഇരു സംഘടനകളും ഇന്ത്യയിൽ നിരവധി തീവ്രവാദ ആക്രമണങ്ങൾ നടത്തുകയും പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയുമാണ് -ആസ്ട്രേലിയൻ വിദേശ കാര്യമന്ത്രി മാരിസ് പെയ്ൻ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം തീവ്രവാദി സംഘടനകളെ പ്രവർത്തിക്കാൻ പാകിസ്താൻ അനുവദിക്കരുതെന്നും ആസ്ട്രേലിയ ആവശ്യപ്പെട്ടു. ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 ജവാൻമാർ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിെൻറ ഉത്തരവാദിത്തം പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
അതിനു തിരിച്ചടിയായി ഇന്ത്യ ഇന്ന് പാക് അധീന അശ്മീരിലെ ജയ്ശെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇൗ സംഭവങ്ങൾക്ക് പിന്നാലെയാണ് പാകിസ്താന് ശക്തമായ താക്കീതുമായി ആസ്ട്രേലിയ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.