ആസ്ട്രേലിയൻ കാട്ടുതീ: വംശനാശ ഭീഷണി നേരിടുന്ന ജീവികൾക്ക് എന്ത് സംഭവിച്ചു ?
text_fieldsസിഡ്നി: ആസ്ട്രേലിയയിൽ കനത്ത നാശം വിതച്ച കാട്ടുതീയിൽ (ബുഷ് ഫയർ) വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങൾക്ക് എന്തുസം ഭവിച്ചെന്ന കാര്യത്തിൽ ആശങ്കയോടെ ശാസ്ത്രലോകം. ജൈവവൈവിധ്യത്താൽ സമ്പന്നമായ ആസ്ട്രേലിയൻ വൻകരയിൽ വംശനാശ ഭീഷണി നേ രിട്ട നിരവധി ജീവിവർഗങ്ങളുണ്ട്. ഇവയിൽ, തീപിടിത്തത്തെ അതിജീവിച്ചവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. p>
1,04,000 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ് തീപിടിത്തത്തിൽ ചാമ്പലായത്. ആകെ നശിച്ച ജീവികളുടെ എണ്ണം 100 കോടിയിലേറെ വരുമെ ന്നാണ് കണക്കാക്കുന്നത്. വൻകരയിൽ മാത്രം കണ്ടുവരുന്ന ജീവികൾക്ക് കൂട്ടത്തോടെ നാശം സംഭവിച്ചോയെന്ന ആശങ്ക ഉയരുകയാ ണ്.
അപൂർവ ജീവിവർഗങ്ങളിൽ തീപിടിത്തത്തെ അതിജീവിച്ചവയെ തിരയുകയാണിപ്പോൾ. ഇവയെ സംരക്ഷിച്ച് വേണം വംശനാശത്തിൽ നിന്ന് രക്ഷപ്പെടുത്താൻ. കൊവാല, കങ്കാരു, വല്ലബീസ് (കങ്കാരുവർഗ ജീവികൾ) മുതലായവ ആസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന ജീവികളാണ്.
ആവാസവ്യവസ്ഥയെ ഇത്രയേറെ തകർക്കുകയും ജീവികളെ വംശനാശത്തിലേക്ക് തള്ളിവിടുകയും ചെയ്ത മറ്റൊരു ദുരന്തം മുമ്പ് ഉണ്ടായിട്ടില്ലെന്ന് പെർത്തിലെ കർട്ടിൻ യൂനിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്രജ്ഞൻ കിങ്സ്ലി ഡിക്സൺ പറയുന്നു.
കങ്കാരുവിനോട് രൂപസാദൃശ്യമുള്ള സഞ്ചിമൃഗമായ ബ്രഷ് ടെയിൽഡ് റോക്ക് വല്ലബീസ് എന്ന ചെറിയ ജീവികൾ ഓക്സ്ലി വൈൽഡ് റിവർ ദേശീയോദ്യാനത്തിൽ 15,000 എണ്ണം മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. കാട്ടുതീയും വരൾച്ചയും ഇവ അപ്രത്യക്ഷമാകുന്നതിന്‍റെ വക്കോളമെത്തിച്ചതായി പരിസ്ഥിതി ശാസ്ത്രജ്ഞൻ ഗയ് ബല്ലാഡ് പറയുന്നു. അവശേഷിക്കുന്നവയെ സംരക്ഷിക്കുക ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇടക്കിടെയുള്ള തീപിടിത്തങ്ങളെയും വരണ്ട കാലാവസ്ഥയെയും അതിജീവിച്ചാണ് ആസ്ട്രേലിയയുടെ വന്യസമ്പത്ത് നിലനിൽക്കുന്നതെങ്കിലും ഇത്തവണത്തെ കടുത്ത വരൾച്ചയും കാട്ടുതീയും സാഹചര്യം ഗുരുതരമാക്കി. നൂറ്റാണ്ടിലെ കടുത്ത ചൂടാണ് പോയ വർഷം അനുഭവപ്പെട്ടത്. 40 ഡിഗ്രീ സെൽഷ്യസാണ് താപനില.
തീപിടിത്തത്തിൽ വെണ്ണീറായ വനപ്രദേശങ്ങളിൽ അവശേഷിക്കുന്ന ജീവികളെ സംരക്ഷിക്കുക ലക്ഷ്യമിട്ട് പച്ചക്കറികൾ ഹെലികോപ്ടറിൽ എത്തിച്ച് വിതറിയിരുന്നു. വന്യമൃഗങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്കും ആവാസവ്യവസ്ഥ പുനസ്ഥാപിക്കുന്നതിനുമായി അഞ്ച് കോടി ഡോളർ ചെലവഴിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.