തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിക്കണം ബഗ്ദാദില്‍ കൂറ്റന്‍ റാലി
text_fieldsബഗ്ദാദ്: അതീവ സുരക്ഷ വിഭാഗമായ ബാഗ്ദാദിലെ ഗ്രീന്‍സോണിലേക്ക് മാര്‍ച്ച് നടത്തിയ ശിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദ്റിന്‍െറ ആയിരക്കണക്കിന് അനുയായികളും പൊലീസും ഏറ്റുമുട്ടി. 320 പ്രതിഷേധകര്‍ക്കും ഏഴ് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഒരു പൊലീസുകാരന്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്.
സെപ്റ്റംബറിലെ പ്രവിശ്യ തെരഞ്ഞെടുപ്പിനുമുമ്പ് തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് എംബസികളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും സമുച്ചയമായ ഗ്രീന്‍സോണിലേക്ക് സദ്ര്‍ പക്ഷക്കാര്‍ മാര്‍ച്ച് നടത്തിയത്. നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും താമസസ്ഥലവും ഇവിടെയാണ്.
ഗ്രീന്‍സോണിലേക്ക് കഴിഞ്ഞ വര്‍ഷവും സദ്ര്‍ അനുയായികള്‍ മാര്‍ച്ച് നടത്തിയിരുന്നു. സര്‍ക്കാര്‍ സമുച്ചയങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തെരഞ്ഞെടുപ്പ് കമീഷനിലുള്ളവര്‍ മുന്‍ പ്രധാനമന്ത്രിയും ഇറാഖിലെ ഇറാന്‍ അണിയുമായ നൂരി അല്‍മാലികിയുടെ വിശ്വസ്തരാണെന്നാണ് പ്രക്ഷോഭകരുടെ വാദം. നിഷ്പക്ഷമതികളെ നിയമിക്കണമെന്നാണ് ആവശ്യം. സമാധാനപരമായി പ്രതിഷേധിക്കണമെന്നും നിയമം അനുസരിക്കണമെന്നും പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.