ബേനസീർ വധക്കേസ്: നേരിട്ട് ഹാജരാവാൻ താൽപര്യമെന്ന് മുശർറഫ്
text_fieldsഇസ്ലാമാബാദ്: ബേനസീർ ഭുേട്ടാ വധക്കേസിൽ പാകിസ്താൻ മുൻ പ്രസിഡൻറ് പർവേസ് മുശർറഫിനെ കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിഡിയോയിലൂടെ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിനുപകരം നേരിട്ട് ഹാജരാകാൻ താൽപര്യമുണ്ടെന്നാണ് മുശർറഫ് അഭിഭാഷകൻ അക്തർ ഷാ വഴി അറിയിച്ചത്.
മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടായെ വധിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ സൈനികമേധാവി കൂടിയായ മുശർറഫിനെ പ്രതിേചർത്തിരുന്നു. വിചാരണ നടക്കുന്ന റാവൽപിണ്ടിയിലെ ഭീകരവിരുദ്ധ കോടതിമുമ്പാകെ വിഡിയോ വഴി മൊഴി നൽകുന്നതിന് അദ്ദേഹത്തിന് താൽപര്യമില്ലെന്ന് ഷാ വ്യക്തമാക്കി.
കോടതിയിൽ ഹാജരാകുന്നതിന് പ്രതിരോധമന്ത്രാലയം അദ്ദേഹത്തിന് കനത്തസുരക്ഷ ഏർപ്പെടുത്തണമെന്നും ഷാ ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാർ ഇത്തരമൊരു ആവശ്യം നേരത്തേതന്നെ തള്ളിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒരു ഒളിച്ചോട്ടക്കാരന്‍ കോടതിമുമ്പാകെ ആവശ്യങ്ങൾ പറയാനോ നിബന്ധനകൾ അടിച്ചേൽപ്പിക്കാനോ സാധിക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ദുൈബയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്താൻ സൈനികസുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇൗമാസം അഞ്ചിന് മുശർറഫ് മറ്റൊരു അപേക്ഷയും നൽകിയിരുന്നു.
കേസിൽ മൊഴി രേഖപ്പെടുത്താൻ മുശർറഫിനോടും മറ്റ് പ്രതികളോടും ഹാജരാവാൻ ഭീകരവിരുദ്ധകോടതി ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് അദ്ദേഹത്തിെൻറയും മറ്റ് പ്രതികളുടെയും മൊഴി വെവ്വേറെ രേഖപ്പെടുത്താൻ കോടതി തീരുമാനിച്ചു. ചികിത്സേതടാനെന്നുകാണിച്ച് കഴിഞ്ഞവർഷം രാജ്യം വിട്ടതുമുതൽ മുശർറഫ് ദുബൈയിലാണുതാമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.