റോഹിങ്ക്യകൾക്ക് ക്യാമ്പുകൾ പണിയുമെന്ന് ബംഗ്ലാദേശ്
text_fieldsധാക്ക: മ്യാന്മറിൽനിന്ന് പലായനം ചെയ്യുന്ന നാലു ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികൾക്ക് താൽക്കാലിക ക്യാമ്പുകൾ പണിയാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചു. കോക്സ് ബസാറിന് സമീപം എട്ട് സ്ക്വയർ കിലോമീറ്റർ പരിധിയിലായി സന്നദ്ധ സംഘടനകളുടെയും സൈന്യത്തിെൻറയും സഹായത്തോടെ 14,000 ക്യാമ്പുകളാണ് നിർമിക്കുക. ഒാരോ ക്യാമ്പിലും ആറ് കുടുംബങ്ങളെ താമസിപ്പിക്കാവുന്ന രീതിയിലാണ് നിർമാണം.
കൂടാതെ 8500 താൽക്കാലിക കക്കൂസുകളും 14 വെയർഹൗസുകളും ക്യാമ്പിന് സമീപത്തായി നിർമിക്കും. നാലു ലക്ഷം അഭയാർഥികൾക്ക് ഇവ പര്യാപ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ് ദുരന്ത നിവാരണ സേന സെക്രട്ടറി ഷാ കാമ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. 10 ദിവസത്തിനകം ക്യാമ്പുകളുടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ അഭയാർഥികളിലെ കുഞ്ഞുങ്ങളിൽ പോളിയോ, റൂബല്ല കുത്തിവെപ്പുകളും എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.