ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവെച്ചു
text_fieldsധാക്ക: ഭരണഘടന ഭേദഗതിക്കെതിരെ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബംഗ്ലാദേശിലെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാർ സിൻഹ രാജിവെച്ചു. വിദേശത്തുനിന്നാണ് സിൻഹ പ്രസിഡൻറ് അബ്ദുൽ ഹാമിദിന് രാജിക്കത്ത് അയച്ചത്. ഇത് പ്രസിഡൻറിെൻറ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 2017 ജനുവരി 21നാണ് ഇദ്ദേഹത്തിെൻറ കാലാവധി അവസാനിക്കുക.
പദവിയിലിരിക്കെ രാജിവെക്കുന്ന രാജ്യത്തെ ആദ്യ ചീഫ് ജസ്റ്റിസ് കൂടിയാണ് ഇദ്ദേഹം. 2015 ജനുവരിയിലാണ് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. കീഴ്കോടതി ജഡ്ജിമാരെ ഇംപീച്ചെയ്യുന്നതിനുള്ള സർക്കാറിെൻറ അധികാരം റദ്ദാക്കിയ വിധിയിലൂടെയാണ് അദ്ദേഹം ശ്രദ്ധനേടുന്നത്. ഭരണഘടന ഭേദഗതിയിലൂടെയാണ് സർക്കാർ കോടതികളുടെ അധികാരത്തിൽ കൈകടത്താൻ തുനിഞ്ഞത്. സംഭവം വിവാദമായതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ച സിൻഹ ആസ്ട്രേലിയയിലേക്ക് കടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.