ബസ് ആക്രമണം: ഖാലിദ സിയക്ക് അറസ്റ്റ് വാറൻറ്
text_fieldsധാക്ക: 2015ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ ബസ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയക്ക് അറസ്റ്റ് വാറൻറ്. കോമില്ല ജില്ല കോടതി ജഡ്ജി ജോയ്നാബ് ബീഗമാണ് വാറൻറ് പുറപ്പെടുവിച്ചത്.
2014ൽ അവാമി ലീഗിെൻറ ഭരണകാലത്ത് നടന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിനുശേഷം 2015ൽ 20 സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് ദേശീയതലത്തിൽ വാഹനപണിമുടക്ക് നടത്തിയിരുന്നു. ഇതിനിടെ, ബസിനെതിരെ പെട്രോൾ ബോംബ് എറിഞ്ഞ് എട്ടു പേരുടെ മരണത്തിനിടയാക്കിയ കേസിലാണ് അറസ്റ്റ് വാറൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.