2004ലെ ഗ്രനേഡ് ആക്രമണം: ബംഗ്ലാദേശിൽ മൂന്നുപേരെ തൂക്കിലേറ്റി
text_fieldsധാക്ക: ബംഗ്ലാദേശിൽ 2004ൽ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തിയ തീവ്രവാദിക്ക് വധശിക്ഷ നടപ്പാക്കി. ഹർകതുൽ ജിഹാദ് അൽഇസ്ലാമി സംഘടനയുടെ തലവൻ മുഫ്തി അബ്ദുൽ ഹനാനിനെയാണ് തൂക്കിലേറ്റിയത്. ഇയാളുടെ രണ്ടു കൂട്ടാളികളെയും ബുധനാഴ്ച തൂക്കിലേറ്റി. സിൽഹത്തിലെ സൂഫി ആരാധനാലയത്തിൽ നടന്ന ആക്രമണത്തിൽ മൂന്നു പേരും കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഹൈകമീഷണറായിരുന്ന അൻവർ ചൗധരിക്ക് കാലിൽ പരിക്കേൽക്കുകയും ചെയ്തു. സിൽഹത് സ്വദേശിയായ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ച് 18 ദിവസം പിന്നിടുേമ്പാഴായിരുന്നു ആക്രമണം നടന്നത്. നിലവിൽ പെറു സ്ഥാനപതിയാണ് ചൗധരി.
തീവ്രവാദ സംഘടനയിൽ ചേരുന്നതിനു മുമ്പ് അഫ്ഗാനിസ്താനിൽ സോവിയറ്റ് യൂനിയനെതിരെയുള്ള യുദ്ധത്തിൽ ഹനാൻ പെങ്കടുത്തിരുന്നു. 1990ലാണ് ഇയാൾ സംഘടനയിൽ ചേർന്നതെന്ന് സർക്കാർ അഭിഭാഷകർ പറഞ്ഞു. എന്നാൽ, ഹനാൻ തികച്ചും നിരപരാധിയാണെന്ന് അയാളുടെ ഭാര്യ വാദിച്ചു. കഴിഞ്ഞ മാസം ഹനാനുമായി പോകുകയായിരുന്നു ജയിൽ വാഹനത്തിനു നേരെ തീവ്രവാദികൾ ബോംബാക്രമണം നടത്തിയിരുന്നു. ഹനാനിനെ മോചിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.