റോഹിങ്ക്യൻ വംശജർക്കിടയിൽ ബംഗ്ലാദേശ് മൊബൈൽ ഫോൺ നിരോധിച്ചു
text_fieldsധാക്ക: റോഹിങ്ക്യൻ അഭയാർഥികൾക്ക് മൊബൈൽ ഫോൺ കണക്ഷൻ നൽകുന്നതിൽ ടെലി കമ്യൂണിക്കേഷൻ കമ്പനികൾക്ക് ബംഗ്ലാദേശിെൻറ വിലക്ക്. സുരക്ഷപരമായ കാരണങ്ങളാലാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുതായി എത്തിയ നാലര ലക്ഷത്തോളം അഭയാർഥികളിൽ ആർക്കെങ്കിലും പ്ലാനുകളോടെയുള്ള കണക്ഷൻ നൽകിയാൽ പിഴ അടക്കേണ്ടതായി വരുമെന്ന് രാജ്യത്തെ നാല് മൊബൈൽ കമ്പനികൾക്ക് ബംഗ്ലാദേശ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒൗദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കാത്ത സ്വന്തം പൗരന്മാർക്കും ബംഗ്ലാദേശ് മൊബൈൽ സിം കാർഡ് അനുവദിക്കാറില്ല. അഭയാർഥികൾക്ക് ബയോമെട്രിക് കാർഡുകൾ അനുവദിക്കുന്നേതാടെ നിരോധനം എടുത്തുകളയുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് ആറുമാസം വരെ എടുക്കുമെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.