ബംഗ്ലാദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും; 105 മരണം
text_fieldsധക്ക: ബംഗ്ലാദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 105 പേർ മരിച്ചതായി റിപ്പോർട്ട്. ഇതിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് െെസനിക ഒാഫിസർമാരും ഉൾപെടും. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ ഇടയുണ്ട്.
രംഗമതി ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 76 പേർ ഇവിടെ മാത്രം മരിച്ചു. രാൻഗുനിയയിൽ 23ഉം ബന്ദർബനിൽ ആറും പേർ വീതം മരിച്ചതായാണ് ഒൗദ്യോഗിക വിവരം. രക്ഷാപ്രവർത്തനത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുറമുഖ നഗരമായ രംഗമതിയിൽ റോഡുകളിൽനിന്ന് തടസ്സം നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മരിച്ചവരിൽ അധികവും മലയടിവാരങ്ങളിൽ താമസിക്കുന്ന േഗാത്രവർഗക്കാരാണ്.
പലരും ഉറങ്ങിക്കിടക്കവെയായിരുന്നു ദുരന്തം. കൂടുതൽ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും ഒഴിവാക്കാൻ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരുടെ മേൽനോട്ടത്തിൽ ചിറ്റഗോങ് ജില്ലാ ഭരണകൂടം രണ്ട് ദ്രുതകർമ സേനയെ രൂപവത്കരിച്ചു. ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽനിന്ന് ഇവർ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ബംഗാൾ ഉൾകടലിൽനിന്നുള്ള ന്യൂനമർദമാണ് രാജ്യത്തുടനീളമുള്ള കാലാവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തിയത്. തലസ്ഥാനമായ ധാക്കയിലും ചിറ്റഗോങ്ങിലും ശക്തമായ മഴയാണ് പെയ്യുന്നത്. ബംഗ്ലാദേശിെൻറ തെക്കു കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ മാസം വീശിയ മോറ കൊടുങ്കാറ്റിൽ എട്ടുപേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.