മ്യാന്മർ-ബംഗ്ലാദേശ് ധാരണയായി; റോഹിങ്ക്യകളെ അടുത്തമാസം മുതൽ തിരിച്ചുകൊണ്ടുവരും
text_fieldsധാക്ക: വംശഹത്യയെ തുടർന്ന് മ്യാന്മറിൽനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളെ തിരിച്ചുകൊണ്ടുവരുന്നതിന് ഇരുരാജ്യങ്ങളും ധാരണയിലെത്തി. അടുത്തമാസം മുതൽ തിരിച്ചുകൊണ്ടുവരൽ നടപടികൾ തുടങ്ങാനാണ് ചർച്ചകൾക്കു ശേഷം മ്യാന്മറും ബംഗ്ലാദേശും ചൊവ്വാഴ്ച തീരുമാനത്തിലെത്തിയത്.
കഴിഞ്ഞവർഷം ആഗസ്റ്റിൽ മ്യാന്മർ സൈന്യത്തിെൻറയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തിൽ നടന്ന വംശഹത്യയെ തുടർന്ന് രാഖൈൻ പ്രവിശ്യയിലെയും പരിസരപ്രദേശങ്ങളിലെയും 7,20,000ത്തോളം പേരാണ് അയൽരാജ്യമായ ബംഗ്ലാദേശിൽ അഭയം തേടിയത്. ഇവരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞവർഷം നവംബറിൽതന്നെ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല. ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തൽ തുടർന്നതുമൂലമാണ് നടപടി നീണ്ടത്.
100ലധികം പേർ ബംഗ്ലാദേശിൽനിന്ന് തിരിച്ചെത്തിയതായാണ് മ്യാന്മർ ഭരണകൂടം പറയുന്നത്. എന്നാൽ, തിരിച്ചുപോക്ക് തുടങ്ങിയിട്ടില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് തിരിച്ചുകൊണ്ടുവരൽ നടപടി തുടങ്ങുന്നതെന്ന് മ്യാന്മറിനെ പ്രതിനിധാനം ചെയ്ത് ചർച്ചയിൽ പെങ്കടുത്ത വിദേശകാര്യ സെക്രട്ടറി മയിൻറ് തു പറഞ്ഞു.
അതേസമയം, റോഹിങ്ക്യകളുടെ തിരിച്ചുവരവ് എത്രമാത്രം പ്രാേയാഗികമാവുമെന്ന സന്ദേഹമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങൾ ഉയർത്തുന്നത്. ഒരിക്കൽ വംശഹത്യയിലൂടെ ആട്ടിയോടിക്കപ്പെട്ട സ്ഥലത്തേക്ക് എന്ത് ധൈര്യത്തിലാണ് അഭയാർഥികൾ തിരിച്ചുവരുകയെന്നും ഇനിയും ആക്രമണമുണ്ടാവില്ല എന്ന ഉറപ്പ് മ്യാന്മർ ഭരണകൂടത്തിന് നൽകാനാവുമോയെന്നും അവർ ചോദിക്കുന്നു. ഒരുവിധ മനുഷ്യാവകാശ പ്രവർത്തനവും വെച്ചുപൊറുപ്പിക്കാത്ത രാജ്യമാണ് മ്യാന്മർ എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
റോഹിങ്ക്യൻ വംശഹത്യ യഥാർഥ രീതിയിൽ റിപ്പോർട്ട് ചെയ്ത അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിേട്ടഴ്സിെൻറ രണ്ട് റിപ്പോർട്ടർമാർ ജയിൽശിക്ഷ അനുഭവിക്കുന്ന കാര്യവും അവർ എടുത്തുകാണിക്കുന്നു. മ്യാന്മറിൽ ഇപ്പോഴും മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യ തുടരുന്നതായി യു.എൻ വസ്തുതാന്വേഷണ സംഘം വ്യക്തമാക്കിയതിനു പിന്നാലെയാണ് റോഹിങ്ക്യകളെ തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് ബംഗ്ലാദേശുമായി ധാരണയിലെത്തിയതായി പ്രഖ്യാപനമുണ്ടാവുന്നത്.
വ്യാപകമായ കൂട്ടക്കൊലകൾക്കു ശേഷവും ജനനം തടയൽ, ഭ്രഷ്ട് കൽപിക്കൽ, ക്യാമ്പുകളിൽനിന്ന് മാറ്റൽ തുടങ്ങിയ നടപടികളിലൂടെ ഭരണകൂടം മുസ്ലിംകളെ േദ്രാഹിക്കുന്നതായി മ്യാന്മറിലെ യു.എൻ വസ്തുതാന്വേഷണ സംഘം മേധാവി മർസൂഖി ദാറുസമാൻ വ്യക്തമാക്കിയിരുന്നു. പലായനം ചെയ്ത റോഹിങ്ക്യകളുെട തിരിച്ചുവരവ് സ്വമേധയാ ആയിരിക്കണമെന്നും നിർബന്ധപൂർവം തിരിച്ചുകൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.