ബംഗ്ലാദേശിൽ ശൈഖ് ഹസീന അധികാരമേറ്റു
text_fieldsധാക്ക: തുടർച്ചയായ നാലാം തവണയും ബംഗ്ലദേശ് പ്രസിഡൻറായി അവാമി ലീഗ് നേതാവ് ശൈഖ് ഹസീന ചുമതലയേറ്റു. വ്യാപക ക്രമക്കേടും അക്രമവും ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ വൻഭൂ രിപക്ഷത്തോെടയായിരുന്നു ശൈഖ് ഹസീനയുടെ വിജയം. 300 അംഗ പാർലമെൻറിൽ അവാമി ലീഗ് 288 സീറ ്റുകൾ സ്വന്തമാക്കി. പ്രതിപക്ഷ നേതാക്കളെയും സ്ഥാനാർഥികളെയും അറസ്റ്റ് ചെയ്തതോടെ നിഷ്പക്ഷത നഷ്ടപ്പെട്ട തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടിരുന്നു.
വോെട്ടടുപ്പ് ദിവസം 17 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. രാഷ്ട്രീയപ്രേരിതമെന്ന് ആരോപിക്കപ്പെട്ട കുറ്റങ്ങൾ ചുമത്തി മുഖ്യഎതിരാളി ഖാലിദ സിയയെ ജയിലിലടച്ചതും പത്രങ്ങളുടെയും വായ മൂടിക്കെട്ടിയതും പ്രതിഷേധത്തിനിടയാക്കി. പ്രസിഡൻറിെൻറ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി അബ്ദുൽ ഹാമിദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
47 അംഗ മന്ത്രിസഭയും ചുമതലയേറ്റിട്ടുണ്ട്. മ്യാന്മറിൽനിന്ന് നാടുകടത്തപ്പെട്ട ലക്ഷക്കണക്കിന് റോഹിങ്ക്യകളെ ഏറ്റെടുക്കാൻ രംഗത്തുവന്നത് ശൈഖ് ഹസീനക്ക് രാജ്യാന്തര തലത്തിൽ അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.