റോഹിങ്ക്യൻ അഭയാർഥികളെ മ്യാന്മർ തിരിച്ചെടുക്കുമെന്ന് ബംഗ്ലാദേശ്
text_fieldsധാക്ക: വംശീയാതിക്രമത്തെ തുടർന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ലക്ഷക്കണക്കിന് റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചെടുക്കാൻ മ്യാൻമർ സമ്മതിച്ചതായി റിപ്പോർട്ട്. മുതിർന്ന മ്യാന്മർ പ്രതിനിധിയുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.എച്ച്. മഹ്മൂദ് അലി നടത്തിയ ചർച്ചയിലാണ് ഇതിനുള്ള സാധ്യത തെളിഞ്ഞത്.
ഇതുസംബന്ധമായി ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്നതിന് ഏകോപന സമിതിയെ നിയോഗിക്കാൻ സിവിലിയൻ നേതാവ് ഒാങ്സാങ് സൂചിയുടെ പ്രതിനിധി സമ്മതിച്ചതായും മഹ്മൂദ് അലി അറിയിച്ചു. മ്യാന്മർ സർക്കാറിെൻറ ഭാഗത്തുനിന്ന് വിഷയത്തിൽ പ്രതികരണം ഉണ്ടായിട്ടില്ല. റോഹിങ്ക്യകൾക്കെതിരിലുള്ള ക്രൂരമായ സൈനിക നടപടി നിർത്തലാക്കുന്നതിൽ പരാജയെപ്പട്ട സൂചി അന്താരാഷ്ട്ര സമൂഹത്തിെൻറ കടുത്ത വിമർശനത്തിനിരയായിരുന്നു. ഇതിെൻറ ഫലമെന്നോണം മ്യാന്മർ ഇവരെ തിരിച്ചെടുക്കുമെന്ന് സൂചി കഴിഞ്ഞ മാസം സൂചിപ്പിച്ചു.
1993ൽ ബംഗ്ലാദേശും മ്യാന്മറും തമ്മിൽ തീരുമാനിച്ചതുപ്രകാരം ആയിരിക്കും ഇതെന്നായിരുന്നു സൂചിയുടെ പ്രഖ്യാപനം. റോഹിങ്ക്യകളെ തിരിച്ചെടുക്കുന്നതിന് മ്യാന്മറിനു മുന്നിൽ ബംഗ്ലാദേശ് സമയം നിശ്ചയിച്ചിട്ടില്ല. എന്നാൽ, മ്യാന്മറിൽ റോഹിങ്ക്യകൾക്ക് സുരക്ഷിത മേഖലകൾ ഒരുക്കണമെന്ന് ബംഗ്ലദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആവശ്യപ്പെട്ടിരുന്നു.
മ്യാന്മറിൽ റോഹിങ്ക്യകൾക്ക് അവിടുത്തെ പൗരത്വം നൽകിയിട്ടില്ല. തലമുറകളായി ഇവർ പൗരത്വമില്ലാത്തവരായാണ് അവിടെ കഴിഞ്ഞുവരുന്നത്.
ആഗസ്റ്റ് അവസാനത്തോടെ ആരംഭിച്ച പലായനത്തിൽ ഇതുവരെ 507,000 പേർ ബംഗ്ലാദേശിലെത്തിയതായാണ് യു.എൻ കണക്ക്. റാഖൈനിൽ വംശീയ ശുദ്ധീകരണമാണ് മ്യാന്മർ സൈന്യത്തിെൻറ ഒത്താശയോെട നടപ്പാക്കുതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.