തെറ്റിദ്ധരിപ്പിക്കുന്ന എഫ്.ബി പോസ്റ്റ്: പാകിസ്താൻ മാപ്പ് പറയണമെന്ന് ബംഗ്ലാദേശ്
text_fieldsധാക്ക: രാഷ്ട്രപിതാവായ ശൈഖ് മുജീബുർറഹ്മാനെക്കുറിച്ച് െതറ്റിദ്ധാരണജനകമായ വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിെൻറ പേരിൽ പാകിസ്താൻ മാപ്പുപറയണമെന്ന് ബംഗ്ലാദേശ്. 1971ൽ രാജ്യത്തിെൻറ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് മുജീബുർറഹ്മാൻ അല്ലെന്ന ആരോപണമുന്നയിക്കുന്ന വിഡിയോ ആണ് വിവാദമായത്.
ബംഗ്ലാദേശിെൻറ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മുജീബുർറഹ്മാൻ അല്ലെന്നും സൈനിക ഭരണാധികാരിയും പിന്നീട് പ്രസിഡൻറുമായ സിയാഉർറഹ്മാൻ ആയിരുന്നുവെന്നും 14 മിനിറ്റോളം ദൈർഘ്യം വരുന്ന വിഡിയോയിൽ പറയുന്നു. ‘പാകിസ്താൻ അഫയേഴ്സ്’ എന്ന എഫ്.ബി പേജിൽ ആണ് ഇത് ആദ്യം വന്നത്. ധാക്കയിലെ പാകിസ്താൻ നയതന്ത്രജ്ഞൻ വിഡിയോ അവരുടെ പേജിൽ ഷെയർ ചെയ്തതോടെ വിവാദം ആളിക്കത്തിയതിനെ തുടർന്ന് ഇത് നീക്കം ചെയ്തു. ബംഗ്ലാദേശിെൻറ നയതന്ത്രകാര്യ സെക്രട്ടറി ഖമറുൽ അഹ്സൻ പാകിസ്താനി ഹൈകമീഷണർ റാഫിഉസ്സമാൻ സിദ്ദീഖിക്ക് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചു.
പാകിസ്താെൻറ ഭാഗത്തുനിന്നും ഇത്തരം ലംഘനങ്ങൾ നിരന്തരം ഉണ്ടാവുന്നുവെന്നും ഖേദംപ്രകടിപ്പിക്കണമെന്നും കാണിച്ച് പ്രതിഷേധക്കുറിപ്പ് ൈകമാറിയതായും വിദേശകാര്യ ഒാഫിസിൽനിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ പിന്നീട് പാക് ഉദ്യോഗസ്ഥൻ ഖേദം പ്രകടിപ്പിച്ചുവെന്നും ഇത് ദുരുദ്ദേശ്യപരമല്ലെന്ന് അറിയിച്ചതായും അഹ്സൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.