ബംഗ്ലാദേശിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തി
text_fieldsധാക്ക: ബംഗ്ലാദേശിൽ 10 മാസം പ്രായമുള്ള സയാമീസ് ഇരട്ടകളെ അപൂർവ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി. ഒരുമെയ്യായി പിറന്ന തൂഫയും തഹൂറയുമാണ് രണ്ടായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇരട്ടകൾ സുഖം പ്രാപിച്ചുവരുന്നതായും ധാക്ക മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഇരുകുഞ്ഞുങ്ങൾക്കും വീണ്ടും രണ്ടു ഒാപറേഷനുകൾ കൂടി വേണ്ടിവരും. സങ്കീർണമായ ശസ്ത്രക്രിയയാണ് നടത്തിയതെന്നും ഇത്തരത്തിലൊന്ന് വൈദ്യശാസ്ത്രചരിത്രത്തിൽ ആദ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. രാജ്യത്ത് ജനിക്കുന്ന സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയകൾ വിജയിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.