മരണം 156 ആയി; രക്ഷാപ്രവർത്തനം അതീവ ദുഷ്കരം
text_fieldsധാക്ക: ബംഗ്ലാദേശിെൻറ ചരിത്രത്തിൽ ഏറ്റവും നാശംവിതച്ച മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 156 ആയി. ഇതിൽ നാലു സൈനികരും ഉൾപ്പെടും. തിങ്കളാഴ്ച തുടങ്ങിയ മൺസൂൺ മഴ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. തെക്കുകിഴക്കൻ ഭാഗത്തെ മൂന്നു മലയോര ജില്ലകളിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. രംഗമതി ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം. ഇവിെട 96ഉം ചിറ്റഗോങ്ങിൽ 36ഉം ബന്ദർബനിൽ ഏഴും പേർ മരിച്ചു. ആളുകൾ ഉറങ്ങിക്കിടക്കവെയാണ് വീടുകൾക്കുമേൽ മണ്ണിടിഞ്ഞുവീണത്. നിരവധി പേർ അടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
രാജ്യത്തെ ഏറ്റവും നാശംവിതച്ച മണ്ണിടിച്ചിലാണിതെന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് ഡിപ്പാർട്മെെൻറ് മേധാവി റഇൗസ് അഹ്മദ് പറഞ്ഞു. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.
പലയിടങ്ങളിലും അതീവ ദുഷ്കരമാണ് രക്ഷാപ്രവർത്തനം. നിരവധിയിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇവ നീക്കംചെയ്തു വേണം രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ. പലയിടങ്ങളിൽനിന്നും തങ്ങളെ വിളിക്കുന്നുെണ്ടന്നും എന്നാൽ, മതിയായ ആളുകളോ സംവിധാനങ്ങളോ തങ്ങളുടെ പക്കലില്ലെന്നും രംഗമതി ജില്ലയിലെ മേധാവി ദിയാറുൽ അലാം പരിതപിക്കുന്നു.
കനത്ത മഴ കാരണം ഉൾഗ്രാമങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. ചെന്നെത്തിയാൽതന്നെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. രംഗമതിയിലേക്കുള്ള വഴിയിൽ മുന്നിലും പിന്നിലുമായി മലയിടിഞ്ഞുവീണ് 60ഒാളം രക്ഷാപ്രവർത്തകർ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഗോത്രവർഗക്കാർ താമസിച്ചിരുന്ന മലയടിവാരങ്ങളിലാണ് കൂടുതൽ ദുരന്തമുണ്ടായത്.
2007ലായിരുന്നു സമാനമായ പ്രകൃതിദുരന്തം നടന്നത്. എന്നാൽ, അന്ന് 127 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.