ഉള്ളി തങ്ങളെയും ‘കരയിച്ചു’വെന്ന് ശൈഖ് ഹസീന
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനം തെൻറ അടുക്കളയെയും ബാധിച്ചുവെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഇനി ഉള്ളി ഉപയോഗിക്കേണ്ടെന്ന് തെൻറ പാചകക്കാരന് നിർദേശം കൊടുത്തതായും അവർ നേരേമ്പാക്കായി പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് ബിസിനസ് ഫോറത്തിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനം അവർ പരാമർശിച്ചത്. ഇത്തരം തീരുമാനങ്ങൾ എടുക്കുേമ്പാൾ മുൻകൂട്ടി അറിയിക്കുന്നത് നന്നായിരിക്കും എന്നും അവർ പറഞ്ഞു. എന്തിനാണ് ഉള്ളി കയറ്റുമതി തടഞ്ഞത് എന്ന് തനിക്കറിയില്ല. അത് ബംഗ്ലാദേശിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹസീന കൂട്ടിച്ചേർത്തു. വിലക്കയറ്റത്തെതുടർന്ന് ആഭ്യന്തര വിപണിയിൽ ലഭ്യത കൂട്ടുന്നതിനായാണ് കഴിഞ്ഞയാഴ്ച ഇന്ത്യ ഉള്ളി കയറ്റുമതി നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.