മതംമാറ്റം: പെൺകുട്ടിക്ക് നാലു വർഷത്തിനുശേഷം ഭർത്താവിനടുത്ത് അന്ത്യവിശ്രമം
text_fieldsധാക്ക: ബംഗ്ലാദേശിൽ വിവാഹത്തോടെ ഇസ്ലാം മതം സ്വീകരിച്ച യുവതിക്ക് മരിച്ച് നാലു വർഷത്തിനുശേഷം ഭർത്താവിെൻറയടുത്ത് അന്ത്യനിദ്ര. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണിത്. 2013ൽ ഹുമയൂൺ ഫരീദ് ലാസുവിനെ വിവാഹം ചെയ്യുന്നതിനാണ് ഹുസ്ന ആര എന്ന യുവതി മതം മാറിയത്.
എന്നാൽ, കുടുംബത്തിെൻറ നിർബന്ധത്തിന് വഴങ്ങി മരണത്തിന് ദിവസങ്ങൾക്കുമുമ്പ് അവർ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇരുവരും വിവാഹിതരാവുന്നതിനെ ഇരു കുടുംബങ്ങളും എതിർത്തിരുന്നു. പിതാവ്, യുവാവ് പെൺകുട്ടിെയ തട്ടിക്കൊണ്ടുപോയതായി പൊലീസിൽ പരാതി നൽകുകയും ചെയ്തു. കോലാഹലങ്ങൾക്കിടെ 2014ൽ ലാസു ആത്മഹത്യ ചെയ്തു. മൂന്നു മാസത്തിനുശേഷം വധുവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യതു. അതോടെയാണ് സംഭവം ദേശീയശ്രദ്ധ നേടിയത്. തുടർന്ന് ആരയെ ഏതു രീതിയിൽ സംസ്കരിക്കണമെന്നതിൽ തർക്കമായി.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ മിശ്രവിവാഹങ്ങൾ വിരളമാണ്. വധുവി െൻറ കുടുംബം ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യണെമന്നും ഭർത്താവിെൻറ കുടുംബം ഇസ്ലാമികാചാരങ്ങൾ പ്രകാരം ഭർത്താവിെൻറ അടുത്ത് ഖബറടക്കണമെന്നും കോടതിയിൽ വാദിച്ചു.
ഇസ്ലാം മതം സ്വീകരിച്ച അവരെ ഭർത്താവിെൻറ അടുത്തുതന്നെ അടക്കം ചെയ്യണമെന്നായിരുന്നു കോടതി വിധി. മരണത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സംസ്കരിക്കുന്നതിനായി വിട്ടുനൽകാനും സംഘർഷസാധ്യതകൾ കണക്കിലെടുത്ത് മതിയായ സുരക്ഷ നൽകാനും അധികാരികൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.