സഞ്ചിമൃഗ വേട്ട; ന്യൂസിലൻഡിൽ വ്യാപക പ്രതിഷേധം
text_fieldsവെലിങ്ടൺ: ഉപദ്രവകാരികളായ എലി, തുരപ്പൻ, നീർനായ എന്നിവക്കൊപ്പം സഞ്ചിമൃഗത്തെക്കൂടി (എലിവർഗത്തിൽപെട്ട ഒരിനം ജീവി) ഇല്ലാതാക്കാനുള്ള ന്യൂസിലൻഡ് സർക്കാറിെൻറ ശ്രമം വിമർശനത്തിനിടയാക്കുന്നു. സംഭവത്തെ കാടത്തമെന്ന് വിശേഷിപ്പിച്ച മൃഗസംരക്ഷണ സംഘങ്ങൾ സഞ്ചിമൃഗ വേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു സ്കൂളിൽ നടന്ന ചടങ്ങിൽ ഇതിെൻറ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുന്നത് കാണിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഇത് കടുത്ത മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തിയാണെന്നും കുട്ടികളിൽ അക്രമവാസന ഉണ്ടാക്കുകയാവും ഇതിെൻറ ഫലമെന്നും ‘സേഫ്’ എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടിവ് ജാസ്മിൻ ഡി ബൂ അറിയിച്ചു.
നോർത്ത് െഎലൻഡ് സ്കൂളിെൻറ വാർഷിക സഞ്ചിമൃഗ വേട്ടക്കിടെയാണ് ഇൗ ക്രൂരത അരങ്ങേറിയത്. ഇതിെൻറ അമ്മമൃഗത്തെ വെടിവെച്ചുെകാന്ന് അതിെൻറ രോമവും തൊലിയും വിൽപന നടത്തുകയും ചെയ്തു. സ്കൂളുകളിൽ നടക്കുന്ന സഞ്ചിമൃഗ വേട്ട നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘടന ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. 10,000 ഒപ്പുകൾ തികഞ്ഞാൽ ഇത് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുമെന്ന് ബൂ അറിയിച്ചു. 205-0ഒാടെ ഇൗ ജീവിവർഗങ്ങളെ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്നാണ് ന്യൂസിലൻഡ് സർക്കാർ പ്രതിജ്ഞയെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.