വേതനത്തിൽ വിവേചനമെന്ന്; ബി.ബി.സി ചൈന എഡിറ്റർ രാജിവെച്ചു
text_fieldsബെയ്ജിങ്: തെൻറ പദവിയിലുള്ള പുരുഷ ജോലിക്കാർക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബി.ബി.സി ചൈന എഡിറ്റർ രാജിവെച്ചു. സ്ത്രീ ജീവനക്കാർക്കും പുരുഷ ജീവനക്കാർക്കുമിടയിൽ വിവേചനം കാണിക്കുകയാണ് സ്ഥാപനമെന്നു ചൂണ്ടിക്കാണിച്ചാണ് കാരി ഗ്രേസി എന്ന മാധ്യമപ്രവർത്തക രാജി സമർപ്പിച്ചത്.
സ്ഥാപന അധികാരികളുമായി വിഷയത്തിൽ സംസാരിച്ചെങ്കിലും ഇക്കാര്യത്തിൽ മാറ്റമൊന്നുമുണ്ടായില്ലെന്നും 30കാരിയായ മാധ്യമപ്രവർത്തക പറഞ്ഞു. ബി.ബി.സിയുടെ അന്താരാഷ്ട്ര എഡിറ്റർമാരായ പുരുഷന്മാർക്ക് ലഭിക്കുന്നതിെൻറ പകുതി വേതനമാണ് ഇതേ പദവിയിലുള്ള സ്ത്രീകൾക്ക് ലഭിക്കുന്നതെന്ന് അവർ തെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.