റോഹിങ്ക്യൻ ക്യാമ്പുകളിലെ വിദേശ സന്നദ്ധ പ്രവർത്തകർക്ക് പ്രത്യേക വിസ -ശൈഖ് ഹസീന
text_fieldsധാക്ക: ബംഗ്ലാദേശിെല റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന വിദേശ സന്നദ്ധ പ്രവർത്തകരുടെ വിസ പ്രശ്നം പരിഹരിക്കുെമന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. മ്യാൻമറിലെ കാനഡയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബോബ് റെയെ സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗ്ലാദേശിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നാണ് ഇവർ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. സന്നദ്ധ പ്രവർത്തകരുടെ ഇടയിൽ നിന്ന് ചില വിദേശ പൗരൻമാർ ബംഗ്ലാദേശിേലക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി സർക്കാറിന് അറിയാമെന്നും ഹസീന വ്യക്തമാക്കി. ഇത് സ്ത്രീകളെയും കുട്ടികളെയും കടത്തുന്നതിലേക്കും ലൈംഗികാതിക്രമങ്ങളിലേക്കും നയിക്കും. ഇൗ പ്രശ്നം പരിഹരിക്കാൻ സന്നദ്ധ പ്രവർത്തകർക്ക് പ്രത്യേക കാറ്റഗറി വിസ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.