യുദ്ധസജ്ജരാകാൻ ചൈനീസ് സൈന്യത്തോട് ഷി ജിൻപിങ്
text_fieldsബെയ്ജിങ്: യുദ്ധങ്ങൾ നയിച്ച് ജയം നേടാൻ പ്രാപ്തരായിരിക്കണമെന്ന് ചൈനീസ് സായുധസേനയോട് പ്രസിഡൻറ് ഷി ജിൻപിങ്. പാർട്ടിയും ജനങ്ങളും അർപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ മുന്നോട്ടുവരണമെന്നും ചൈനീസ് സെൻട്രൽ മിലിട്ടറി കമീഷൻ സംയുക്ത യുദ്ധ കമാൻഡ് സന്ദർശിച്ച അദ്ദേഹം സൈനികരോട് പറഞ്ഞു.
23 ലക്ഷം അംഗങ്ങളുള്ള ചൈനീസ് സേനയുടെ ഹൈകമാൻഡാണ് സെൻട്രൽ മിലിട്ടറി കമീഷൻ (സി.എം.സി). ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും സി.എം.സി ചെയർമാനുമായ ഷി സംയുക്ത യുദ്ധ കമാൻഡ് കമാൻഡർ ഇൻ ചീഫ് കൂടിയാണ്. ഒക്ടോബർ 24ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മേധാവിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് സായുധസേനയുടെ ആവശ്യകത ഷി ഉൗന്നിപ്പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.