കോവിഡിെൻറ രണ്ടാം വ്യാപനം; ബെയ്ജിങ്ങിൽ ‘സ്ഥിതി അതീവ ഗുരുതരം’
text_fieldsബെയ്ജിങ്: ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ‘സ്ഥിതി അതീവഗുരുതര’മെന്ന് മുന്നറിയിപ്പ്. ബെയ്ജിങ് നഗര വക്താവ് ഷു ഹേജിയാൻ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം പുതുതായി 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിെൻറ പുതിയ ക്ലസ്റ്റർ ബെയ്ജിങ്ങായേക്കാമെന്നാണ് വിലയിരുത്തൽ. ഇതേതുടർന്ന് നഗരത്തിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന ആരംഭിച്ചു.
ചൈനയിൽ ഒരുദിവസം 90,000 പേരെ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഡിെൻറ രണ്ടാം വ്യാപനത്തിൽ അഞ്ചുദിവസങ്ങളിലായി 106 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
പുതിയ കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെയ്ജിങ് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. നഗരത്തിലെ പഴം, പച്ചക്കറി, മാംസ മൊത്തവിതരണ കേന്ദ്രങ്ങൾ ചൈന അടച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഷിൻഫാദി മാർക്കറ്റ് അടച്ചതോടെ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണ്.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.