യു.എസ് പ്രതിരോധ ബില്ലിനെതിരെ ചൈന
text_fieldsഷാങ്ഹായ്: അമേരിക്ക ഈയാഴ്ച പാസാക്കിയ പ്രതിരോധ ബില്ലിനെതിരെ ചൈന. ഇത് ‘കൈകടത്തലാണെ’ന്ന് ചൈന ആരോപിച്ചു. യു.എസ് സെനറ്റാണ് വൻ ഭൂരിപക്ഷത്തിൽ ദേശീയ പ്രതിരോധ അനുമതി നിയമം (എൻ.ഡി.എ.എ) പാസാക്കിയത്. ഇതിൽ കടുത്ത അസംതൃപ്തി അറിയിക്കുന്നതായി ചൈന പീപ്ൾ കോൺഗ്രസിെൻറ വിദേശകാര്യ സമിതി വക്താവ് യു വെൻസെ പറഞ്ഞു. ബില്ലിലെ തായ്വാൻ, ഹോേങ്കാങ്, ഉയ്ഗൂർ പരാമർശങ്ങളാണ് ചൈനയെ ചൊടിപ്പിച്ചത്. ഇത് തായ്വാൻ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുമെന്ന് ചൈന ആരോപിച്ചു.
പുതിയ നിയമം, തായ്വാനെ സൈനികമായി ബലപ്പെടുത്താൻ യു.എസ് ഭരണകൂടത്തിന് അനുമതി നൽകുന്നുണ്ട്. സ്വയംഭരണ ദ്വീപായ തായ്വാൻ തങ്ങളുടേതാണ് എന്നാണ് ബെയ്ജിങ് വാദം. ഹോേങ്കാങ്ങിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങൾക്കുള്ള പിന്തുണയും ബിൽ പ്രഖ്യാപിക്കുന്നു. സിൻജ്യങ്ങിലെ ഉയ്ഗൂർ മുസ്ലിംകളോടുള്ള ചൈനയുടെ സമീപനത്തിൽ റിപ്പോർട്ട് തയാറാക്കുമെന്നും ബിൽ പറയുന്നു.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ജനാധിപത്യം, മനുഷ്യാവകാശം എന്നീ വ്യാജവാദങ്ങൾ ഉന്നയിച്ച് ഇടപെടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അത് ഒരിക്കലും വിജയിക്കില്ലെന്നും ചൈന വ്യക്തമാക്കി. നിയമം നടപ്പാക്കാൻ കോടികൾ മാറ്റിവെക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.