ലോകം െഞട്ടി ബീജിങ്ങിലെ ഹൈടെക് വിമാന താവളം കണ്ട്
text_fieldsബീജിങ്: ഒരു ഹോളിവുഡ് സയൻസ്-ഫിക്ഷൻ സിനിമ കാണുന്ന പ്രതീതിയായിരുന്നു ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ വിമാനത്താവളം കണ്ടവർക്ക്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിമാനത്താവളത്തിെൻറ ചിത്രങ്ങൾ ജെയിംസ് കാമറൂണിെൻറയോ ക്രിസ്റ്റഫർ നോളെൻറയോ സിനിമയുടെ സെറ്റാണെന്ന് തെറ്റിധരിക്കുന്നവരെ കുറ്റം പറയാനാവില്ല. അത്രയും മനോഹരമാണ്.
Beijing's new international airport in southern Daxing District roofed pic.twitter.com/06RQiTjyPX
— CCTV (@CCTV) January 19, 2018
അഞ്ച് കാലുള്ള ചിലന്തിയെ പോലെയാണ് വിമാനത്താവളത്തിെൻറ ആകാശക്കാഴ്ച. 80 ബില്ല്യൺ ചൈനീസ് യുവാൻ (1250 കോടി അമേരിക്കൻ ഡോളർ) മുടക്കി നിർമിച്ച ഭീമാകാരനായ എയർേപാർട്ട് 2014 ലാണ് നിർമാണമാരംഭിച്ചത്. 313,00 സ്ക്വയർ മീറ്റർ വലിപ്പമുണ്ട്. നാല് റൺവേകളാണ് പ്രധാന സവിശേഷത. ഒരു വർഷം 620,000 വിമാനങ്ങൾ, 10 േകാടി യാത്രക്കാർ, 40 ലക്ഷം ടൺ കാർഗോ എന്നിവ വഹിക്കും.
മുമ്പ് ഇതൊരു സ്വപ്നമായിരുന്നു. എന്നാൽ ഇനിമുതൽ അല്ല. വിമാനത്താവളത്തിെൻറ ചിത്രം ട്വിറ്ററിൽ പങ്ക് വച്ച ഒരു ചൈനക്കാരൻ പറഞ്ഞു. ചിത്രങ്ങളിൽ അദ്ഭുതം കൂറി നിരവധി പേരാണ് രംഗത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.